സംസ്ഥാന ജീവനക്കാരുടെ ശമ്പള പരിഷ്കരണം നടപ്പാക്കരുതെന്ന്; ഹൈക്കോടതിയില്‍ ഹരജി
ഔര്‍ ഇന്‍ഡിപെന്‍ഡന്റ് ഓര്ഗനൈസേഷന് ഓഫ് പീപ്പിള്‍ പബ്ലിക് ട്രസ്റ്റ് ആണ് ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ചത്
കൊച്ചി : സംസ്ഥാന ജീവനക്കാരുടെ ശമ്പള പരിഷ്കരണം നടപ്പാക്കരുതെന്നാവശ്യപ്പെട്ട് ഔര്‍ ഇന്‍ഡിപെന്‍ഡന്റ് ഓര്ഗനൈസേഷന് ഓഫ് പീപ്പിള്‍ പബ്ലിക് ട്രസ്റ്റ് ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ചു. ശമ്പളവും വായ്പകളുടെ പലിശയും കടം തിരിച്ചടവ് എന്നിവക്കായി വരുമാനത്തിന്റെ 90 ശതമാനവും ചിലവാകുന്ന സാഹചര്യത്തില്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പണമില്ലാത്ത അവസ്ഥ സംജാതമാകും. ഈ സാഹചര്യം കണക്കിലെടുത്താണ് ഇപ്പോള്‍ ശമ്പള പരിഷ്ക്കരണ നടപടികള്‍ കൈക്കൊള്ളരുതെന്ന് ആവശ്യപ്പെട്ടിട്ടുള്ളതെന്നും ഹരജിയില്‍ പറയുന്നു.