റിട്ട: അദ്ധ്യാപകനെ കൂട്ടംചേര്‍ന്ന് മര്‍ദിച്ച സംഭവം; ആറുപേര്‍ അറസ്റ്റില്‍
തൃശൂര്‍: എളവള്ളി വാകയില്‍ മതില്‍ തകര്‍ത്തതുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ റിട്ട: അദ്ധ്യാപകനെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ പരിസരവാസികളായ വടാശേരി വീട്ടില്‍ പ്രകാശന്‍ (56), പ്രമോദ് (53), പ്രണവ് (23), അടിയാറെ വീട്ടില്‍ രാജു (ഷിജു49), ഷാരുണ്‍ (19), അഭിജിത്ത് (23) എന്നിവരെ് പാവറട്ടി പോലിസ് അറസ്റ്റ് ചെയ്തു.
വാക കുന്നത്തുള്ളി വീട്ടില്‍ സുഗുണനെ (78) ആണ് സംഘം ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ചത്. തന്റെ വീടിന്റെ ഗേറ്റിന് സമീപം കല്ലുകള്‍ കൊണ്ട് നിര്‍മിച്ച താല്‍ക്കാലിക മതില്‍ ഇടിഞ്ഞ് വീണത് സംബന്ധിച്ച് അടുത്തുണ്ടായിരുന്ന യുവാക്കളോട് ചോദിച്ചപ്പോഴാണ് സംഘം വയോധികനെ കൂട്ടംകൂടി മര്‍ദിച്ചത്. ക്രൂരമായി മര്‍ദ്ദനമേറ്റ സുഗുണന്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലാണ്. മുമ്പും പ്രദേശവാസികളില്‍ നിന്ന് ദുരനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടന്ന് സുഗുണന്റെ മകന്‍ സിജോ പറഞ്ഞു. പിതാവിനെ മര്‍ദിക്കുന്ന വീഡിയോ സിജോയാണ് എടുത്തത്. ഇത് വ്യാപകമായി സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.
എസ്‌ഐ ഫൈസല്‍, ബിന്ദു ലാല്‍, പോലിസുകാരായ ജെയ്‌സന്‍, സുനില്‍ കുമാര്‍, ശ്രീജിത്ത്, രാകേഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. പോലിസിനെ കണ്ട് ഭയന്ന് ഒടിയ പ്രതികളെ പിന്‍തുടര്‍ന്ന് ഓടിച്ചിട്ട് പിടികൂടുകയായിരുന്നു.
മുതിര്‍ന്ന പൗരന്മാര്‍ക്കെതിരേ നടക്കുന്ന അതിക്രമങ്ങള്‍ സംബന്ധിച്ച കേസുകള്‍ എസ്‌ഐ റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥന്‍ അന്വേഷിക്കണമെന്ന് സംസ്ഥാന പോലിസ് മേധാവി ലോകനാഥ് ബെഹ്‌റ എല്ലാ ജില്ലാ പോലിസ് മേധാവിമാര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇത്തരം കേസുകള്‍ അന്വേഷിക്കുന്നതിന് പ്രത്യേക പ്രാധാന്യം നല്‍കണമെന്നും നിര്‍ദേശമുണ്ട്.