10 പേര്‍ക്ക് കൂടി കൊവിഡ്; കോട്ടയത്ത് ആകെ 56 പേര്‍ ചികില്‍സയില്‍

ഇതില്‍ അഞ്ചുപേര്‍ വിദേശത്തുനിന്നും മൂന്നുപേര്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്നും വന്നവരാണ്. വിദേശത്തുനിന്നെത്തിയശേഷം നേരത്തെ രോഗം സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്ന യുവാവിന്റെ മാതാപിതാക്കളാണ് മറ്റു രണ്ടുപേര്‍. സമ്പര്‍ക്കം മുഖേനയാണ് ഇവര്‍ക്ക് രോഗം ബാധിച്ചത്.

Update: 2020-06-15 13:05 GMT

കോട്ടയം: ജില്ലയില്‍ ഇന്ന് 10 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. ഇതില്‍ അഞ്ചുപേര്‍ വിദേശത്തുനിന്നും മൂന്നുപേര്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്നും വന്നവരാണ്. വിദേശത്തുനിന്നെത്തിയശേഷം നേരത്തെ രോഗം സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്ന യുവാവിന്റെ മാതാപിതാക്കളാണ് മറ്റു രണ്ടുപേര്‍. സമ്പര്‍ക്കം മുഖേനയാണ് ഇവര്‍ക്ക് രോഗം ബാധിച്ചത്. പുതുതായി രോഗം സ്ഥിരീകരിച്ചവര്‍ ഉള്‍പ്പെടെ 56 പേരാണ് നിലവില്‍ ചികില്‍സയില്‍ കഴിയുന്നത്. ഇതില്‍ 30 പേര്‍ കോട്ടയം ജനറല്‍ ആശുപത്രിയിലും 24 പേര്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലും രണ്ടുപേര്‍ എറണാകുളം മെഡിക്കല്‍ കോളജ് ആശുപത്രിയിലുമാണ്.

ഇന്ന് രോഗം സ്ഥിരീകരിച്ചവര്‍

1. മുംബൈയില്‍നിന്നും ജൂണ്‍ എട്ടിന് ട്രെയിനിലെത്തിയ പാമ്പാടി സ്വദേശി(40). പാമ്പാടിയിലെ കൊവിഡ് കെയര്‍ സെന്ററില്‍ കഴിയുമ്പോള്‍ രോഗലക്ഷണങ്ങള്‍ പ്രകടമായതിനെത്തുടര്‍ന്നാണ് സാംപിള്‍ പരിശോധനയ്ക്ക് വിധേയനായത്.

2. മുംബൈയില്‍നിന്ന് ജൂണ്‍ നാലിന് ട്രെയിനിലെത്തി കങ്ങഴയിലെ ക്വാറന്റൈന്‍ കേന്ദ്രത്തില്‍ താമസിച്ചിരുന്ന പായിപ്പാട് നാലുകോടി സ്വദേശി(48). രോഗലക്ഷണങ്ങളുണ്ടായിരുന്നില്ല.

3. അബൂദബിയില്‍നിന്നും ജൂണ്‍ നാലിനെത്തി കോട്ടയത്തെ ക്വാറന്റൈന്‍ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന നെടുംകുന്നം സ്വദേശി(24). രോഗലക്ഷണങ്ങളുണ്ടായിരുന്നില്ല.

4. ജൂണ്‍ ഏഴിന് തൂത്തുക്കുടിയില്‍നിന്നും കാറിലെത്തി ഹോം ക്വാറന്റൈനില്‍ കഴിഞ്ഞിരുന്ന ചങ്ങനാശ്ശേരി സ്വദേശിനി(23). ഗര്‍ഭിണിയായ ഇവര്‍ക്ക് പനിയും ചുമയും ബാധിച്ചതിനെത്തുടര്‍ന്ന് സാംപിള്‍ ശേഖരിക്കുകയായിരുന്നു.

5. സൗദി അറേബ്യയില്‍നിന്നും ജൂണ്‍ എട്ടിനെത്തി ഹോം ക്വാറന്റൈനില്‍ കഴിഞ്ഞിരുന്ന ഗര്‍ഭിണിയായ ആര്‍പ്പൂക്കര സ്വദേശിനി(28). രോഗലക്ഷണങ്ങള്‍ പ്രകടമായതിനെത്തുടര്‍ന്നാണ് സാംപിള്‍ പരിശോധന നടത്തിയത്.

6. അബൂദബിയില്‍നിന്നും ജൂണ്‍ ആറിനെത്തി കോട്ടയത്തെ ക്വാറന്റൈന്‍ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന മാലം സ്വദേശി(55). രോഗലക്ഷണങ്ങളുണ്ടായിരുന്നില്ല.

7. മസ്‌കത്തില്‍നിന്നും ജൂണ്‍ അഞ്ചിന് എത്തി തെള്ളകത്തെ ക്വാറന്റയിന്‍ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന കറുകച്ചാല്‍ ശാന്തിപുരം സ്വദേശി(45). രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ല.

8. ദുബായില്‍നിന്നും ജൂണ്‍ നാലിനെത്തി തെള്ളകത്തെ ക്വാറന്റൈന്‍ കേന്ദ്രത്തില്‍ താമസിച്ചിരുന്ന ചങ്ങനാശ്ശേരി സ്വദേശി(24). രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ല.

9. കോരുത്തോട് സ്വദേശി(61). ജൂണ്‍ രണ്ടിന് കുവൈത്തില്‍നിന്ന് എത്തിയതിനുശേഷം രോഗം സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്ന കോരുത്തോട് സ്വദേശിയുടെ പിതാവ്. പനി ബാധിച്ചതിനെത്തുടര്‍ന്നാണ് പരിശോധനയ്ക്ക് വിധേയനാക്കിയത്.

10. കോരുത്തോട് സ്വദേശിനി(55). ജൂണ്‍ രണ്ടിന് കുവൈത്തില്‍നിന്ന് എത്തിയതിനുശേഷം രോഗം സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്ന കോരുത്തോട് സ്വദേശിയുടെ മാതാവ്. രോഗലക്ഷണങ്ങളുണ്ടായിരുന്നില്ല. 

Tags:    

Similar News