പ്ലാസ്മ ചികില്‍സയിലൂടെ കൊവിഡ് ഭേദമായ കായംകുളം സ്വദേശി മരിച്ചു
കൊല്ലം പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന കായംകുളം സ്വദേശി ഷറഫുദ്ദീന്‍ (67) ആണ് മരിച്ചത്.
കൊല്ലം: പ്ലാസ്മ ചികില്‍സയിലൂടെ കൊവിഡ് രോഗം ഭേദമായ കായംകുളം സ്വദേശി മരിച്ചു. കൊറ്റുകുളങ്ങര തറയില്‍ പടീറ്റതില്‍ മുണ്ടകത്തില്‍ ഷെറഫുദീന്‍ (65) ആണ് മരിച്ചത്. ഇദ്ദേഹത്തിന് ഹൃദയ, വൃക്കസംബന്ധമായ അസുഖങ്ങളുണ്ടായിരുന്നു.
കൊവിഡ് ഭേദമായിട്ടും ഇദ്ദേഹം പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയിലെ വെന്റിലേറ്ററിലായിരുന്നു. ഭാര്യ: സുബൈദ, മക്കള്‍: ഹരീസ്, സെമിന. മരുമക്കള്‍: സുബൈര്‍ (ഇഎസ്‌കെ വെജിറ്റബിള്‍) നൂര്‍ജഹാന്‍.