മലപ്പുറത്ത് തെരുവുനായയുടെ ആക്രമണത്തില്‍ 11 പേര്‍ക്ക് പരിക്ക്

ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും ബാക്കിയുള്ളവരെ തിരൂര്‍ ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

Update: 2020-10-13 13:04 GMT

മലപ്പുറം: താനൂരില്‍ തെരുവുനായയുടെ ആക്രമണത്തില്‍ 11 പേര്‍ക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും ബാക്കിയുള്ളവരെ തിരൂര്‍ ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. താനൂര്‍ ചാഞ്ചേരിപ്പറമ്പില്‍ ഇന്ന് പുലര്‍ച്ചെ 6 മണിയോടെയാണ് തെരുവുനായ ആക്രമണമുണ്ടായത്.

രണ്ടാഴ്ച മുമ്പും പ്രദേശത്ത് സമാനമായ രീതിയില്‍ ഒരുകുട്ടിയെ നായ ആക്രമിച്ചിരുന്നു. തിരൂര്‍, പൊന്നാനി, താനൂര്‍ മേഖലകളില്‍ കഴിഞ്ഞ കുറച്ചുദിവസങ്ങളായി തെരുവുനായ ശല്യം രൂക്ഷമാണ്. നിരവധി തവണ പരാതി നല്‍കിയിട്ടും ബന്ധപ്പെട്ടവര്‍ നടപടി സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു.

Tags:    

Similar News