പയ്യോളി: പതിനാറുകാരിയെ ചട്ടുകം പഴുപ്പിച്ച് പൊള്ളലേല്‍പിച്ച് രണ്ടാനമ്മയുടെ പീഡനം. പൊള്ളലേറ്റ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പാലച്ചുവട് കീത്തൊടി നൗഷാദിന്റെ മകള്‍ നാഫിയ(16)യെയാണ് കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വെള്ളിയാഴ്ച രാവിലെ 7 മണിയോടെയാണ് സംഭവം. നാഫിയക്കും രണ്ട് സഹോദരങ്ങള്‍ക്കും ഭക്ഷണം നല്‍കാതെ പീഡിപ്പിച്ചതിനെതിരേ ജൂണ്‍22ന് നാഫിയ രണ്ടാനമ്മയായ സാജിതക്കെതിരേ പയ്യോളി പോലിസില്‍ പരാതി നല്‍കിയിരുന്നു. ഇതിനു പ്രതികാരമായിട്ടാണ് ഇടത് കൈത്തണ്ടയില്‍ ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ചതെന്ന് നാഫിയ പോലിസിന് നല്‍കിയ മൊഴിയില്‍ പറയുന്നു.
നാഫിയയെ ചട്ടുകം കൊണ്ട് പൊള്ളിക്കുന്നത് തടയാന്‍ ശ്രമിച്ച സഹോദരിയേയും 85 കാരിയായ നൗഷാദിന്റെ ഉമ്മയേയും സാജിത മര്‍ദിച്ചതായും പരാതിയില്‍ പറയുന്നുണ്ട്. നൗഷാദ് ഗള്‍ഫില്‍ ജോലി ചെയ്യുകയാണ്. ഭാര്യ മരണപ്പെട്ട ശേഷം ആറ്മാസം മുന്‍പാണ് നൗഷാദ് സാജിതയെ വിവാഹം കഴിക്കുന്നത്. പയ്യോളി പോലിസ് സാജിതക്കെതിരേ ജുവൈനല്‍ ജസ്റ്റിസ് ആക്ട് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.