കോട്ടയം ജില്ലയില്‍ ഇന്ന് 190 പേര്‍ക്ക് കൊവിഡ്; 186 പേര്‍ക്കും സമ്പര്‍ക്കം
കോട്ടയം: ജില്ലയില്‍ 190 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 186 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ നാലുപേര്‍ രോഗബാധിതരായി. പുതിയതായി 3487 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 91 പുരുഷന്‍മാരും 84 സ്ത്രീകളും 15 കുട്ടികളും ഉള്‍പ്പെടുന്നു.
60 വയസിനു മുകളിലുള്ള 34 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 131 പേര്‍ രോഗമുക്തരായി. 1469 പേരാണ് നിലവില്‍ ചികില്‍സയിലുള്ളത്. ഇതുവരെ ആകെ 84262 പേര്‍ കൊവിഡ് ബാധിതരായി. 81941 രോഗമുക്തി നേടി. ജില്ലയില്‍ ആകെ 7507 പേര്‍ ക്വാറന്റൈനില്‍ കഴിയുന്നുണ്ട്.
രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ
കോട്ടയം 23
പാമ്പാടി 17
പള്ളിക്കത്തോട് 8
ചങ്ങനാശേരി,ചിറക്കടവ്, എരുമേലി7
പൂഞ്ഞാര്‍ തെക്കേക്കര, ഏറ്റുമാനൂര്‍, കരൂര്‍6
പാലാ, മുത്തോലി, കാഞ്ഞിരപ്പള്ളി, ഉദയനാപുരം5
തലയാഴം, മുണ്ടക്കയം, കുമരകം, ആര്‍പ്പൂക്കര4
അയ്മനം,പുതുപ്പള്ളി, കല്ലറ, കൂരോപ്പട, വൈക്കം, മാഞ്ഞൂര്‍3
കങ്ങഴ, മണിമല, മണര്‍കാട്, വാകത്താനം, രാമപുരം, മുളക്കുളം, എലിക്കുളം, മാടപ്പള്ളി, മീനടം, അതിരമ്പുഴ2
കറുകച്ചാല്‍, കുറവിലങ്ങാട്, തലയോലപ്പറമ്പ്, കുറിച്ചി, മൂന്നിലവ്, ഈരാറ്റുപേട്ട, തലപ്പലം, കിടങ്ങൂര്‍, തിരുവാര്‍പ്പ്, നെടുംകുന്നം, വാഴപ്പള്ളി, വെളിയന്നൂര്‍, അയര്‍ക്കുന്നം, ഞീഴൂര്‍, ടി.വി പുരം, ഭരണങ്ങാനം, കാണക്കാരി, കടനാട്, തിടനാട്, കടപ്ലാമറ്റം, വിജയപുരം, പനച്ചിക്കാട്, മേലുകാവ്, പാറത്തോട്, വാഴൂര്‍, പൂഞ്ഞാര്‍, ചെമ്പ്, നീണ്ടൂര്‍, മീനച്ചില്‍1