കാറിൽ കടത്തിയ 203 കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയില്‍ (വീഡിയോ)

എക്‌സൈസ് വാഹനത്തിൽ ഇടിച്ചു കേട് പാട് വരുത്തി രണ്ട്പേർ ഓടി രക്ഷപ്പെട്ടു. ഇതിൽ ഒരാൾ ബാലരാമപുരം പോലിസിന്റെ പിടിയിയതായി സൂചനയുണ്ട്.

Update: 2020-09-22 07:15 GMT

തിരുവനന്തപുരം: സംസ്ഥാന എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് നടത്തിയ പരിശോധനയിൽ ബാലരാമപുരത്ത് വച്ചു രണ്ട് ഇന്നോവ കാറിൽ കൊണ്ടുവന്ന 203 കിലോ കഞ്ചാവ് പിടികൂടി. മെഡിക്കൽ കോളേജ് സ്വദേശി ജോമിത് (38), വഞ്ചിയൂർ സ്വദേശി സുരേഷ്‌കുമാർ (32) എന്നിവർ പിടിയിൽ. എക്‌സൈസ് വാഹനത്തിൽ ഇടിച്ചു കേട് പാട് വരുത്തി രണ്ട്പേർ ഓടി രക്ഷപ്പെട്ടു. ഇതിൽ ഒരാൾ ബാലരാമപുരം പോലിസിന്റെ പിടിയിയതായി സൂചനയുണ്ട്.

ആന്ധ്രയില്‍ നിന്നും തിരുവനന്തപുരത്തേക്ക് കഞ്ചാവുമായി വന്ന കാറുകളെ എക്‌സൈസ് സംഘം പിന്തുടര്‍ന്ന് ബാലരാമപുരം ജംഗ്ഷന് സമീപത്ത് കൊടുനടയില്‍ വച്ച് എക്‌സൈസ് വാഹനം കുറുകെയിട്ടാണ് പിടികൂടിയത്. ഡിവൈഡറിലിടിച്ച് നിന്ന കാര്‍ വീണ്ടും എക്‌സൈസുകാരെ ആക്രമിച്ച് മുന്നോട്ട് എടുക്കാന്‍ ശ്രമിക്കുകയും ചെയ്തു. തുടര്‍ന്ന് എക്‌സൈസും കഞ്ചാവ് സംഘങ്ങളുമായി മല്‍പിടിത്തത്തിലൂടെ രണ്ട് പേരെ കീഴടക്കി. ദിവസങ്ങളായി എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സംഘം കഞ്ചാവ് ലോബികളെ നിരീക്ഷിച്ച് വരുകയാണ്. എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സി.ഐ അനികുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.

Tags:    

Similar News