തിരുവല്ലയില്‍ കഞ്ചാവുമായി രണ്ട് യുവാക്കള്‍ പിടിയില്‍
എക്സൈസ് സംഘമെത്തുന്നത് കണ്ട് കൂടെയുണ്ടായിരുന്ന രണ്ടു പേര്‍ ബൈക്കില്‍ രക്ഷപ്പെട്ടു.
പത്തനംതിട്ട: തിരുവല്ലയില്‍ കഞ്ചാവുമായി രണ്ട് യുവാക്കള്‍ പിടിയില്‍. പുളിക്കീഴ് മണത്തച്ചിറ വീട്ടില്‍ റോബിന്‍, തിരുവന്‍ വണ്ടൂര്‍ നന്നാട് തോപ്പില്‍ വീട്ടില്‍ ആന്റോ രാജു എന്നിവരാണ് എക്സൈസ് സംഘത്തിന്റെ പിടിയിലായത്. കുറ്റൂര്‍ തെങ്ങേലി ഏറ്റുകടവ് ജംഗ്ഷന് സമീപത്തു നിന്നാണ് ഇവരെ എക്സൈസ് സംഘം പിടികൂടിയത്.
18 ഗ്രാം കഞ്ചാവ് ഇവരില്‍ നിന്ന് പിടിച്ചെടുത്തു. എക്സൈസ് സംഘമെത്തുന്നത് കണ്ട് കൂടെയുണ്ടായിരുന്ന രണ്ടുപേര്‍ ബൈക്കില്‍ രക്ഷപ്പെട്ടു. പ്രിവന്റീവ് ഓഫീസര്‍ ഇ. ജി സുശീല്‍ കുമാര്‍, പദ്മകുമാര്‍, രാഹുല്‍, അഖിലേഷ്, അരുണ്‍ കൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.