ഐഎഫ്എഫ്കെ: രണ്ടാം പ്രദർശനങ്ങൾക്ക് വൻ ജനത്തിരക്ക്

പ്രേക്ഷക അഭ്യർത്ഥന മാനിച്ച് ബൂൺ ജൂൺ ഹൂ സംവിധാനം ചെയ്ത കൊറിയൻ ചിത്രം പാരസൈറ്റിന്റെ പുനഃപ്രദർശനം ഇന്ന് നടക്കും. ടാഗോർ തിയേറ്ററിൽ രാത്രി 10.30 നാണ് പ്രദർശനം.

Update: 2019-12-12 03:18 GMT

തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്ര മേളയുടെ ആറാം ദിനത്തിൽ ബൂങ് ജോൻ ഹോ സംവിധാനം ചെയ്ത കൊറിയൻ ചിത്രം പാരസൈറ്റും ഇറാക്കി സംവിധായകൻ മോഹന്ദ്‌ ഹയാലിന്റെ ഹൈഫ സ്ട്രീറ്റും പ്രേക്ഷക ഹൃദയം കീഴടക്കി. ആദ്യ പ്രദർശനങ്ങളിൽ പ്രേക്ഷകപ്രീതി നേടിയ ഇരു ചിത്രങ്ങളും നിറഞ്ഞ സദസിലാണ് ബുധനാഴ്ചയും പ്രദർശിപ്പിച്ചത്.


അർജന്റീനിയൻ സംവിധായകൻ ഫെർണാണ്ടോ സൊളാനസിന്റെ എ ജേർണി റ്റൂ ദി ഫ്യൂമിഗേറ്റഡ് ടൗൺ എന്ന ചിത്രമായിരുന്നു മേളയുടെ മറ്റൊരു ആകർഷണം. ഡിയാവോ യിനാൻ സംവിധാനം ചെയ്ത ചൈനീസ് ചിത്രം ദി വൈൽഡ് ഗൂസ് ലെയ്ക് എന്ന ചിത്രവും പ്രേക്ഷക ശ്രദ്ധ ആകർഷിച്ചു. മത്സര വിഭാഗത്തിലെ ആനി മാനി, വൃത്താകൃതിയിലുള്ള ചതുരം, എന്നീ ചിത്രങ്ങളുടെ അവസാന പ്രദർശനവും വെൻ ദി പെർമിഷൻ ഗ്രൂ, ദി ക്വിൽറ്, ജെല്ലിക്കെട്ട്, മൈ ഡിയർ ഫ്രണ്ട്, കാമിലി എന്നീ ചിത്രങ്ങളുടെ രണ്ടാം പ്രദർശനവും ഇന്നലെ നടന്നു.

പാരസൈറ്റിന്റെ അവസാന പ്രദർശനം ഇന്ന്

പ്രേക്ഷക അഭ്യർത്ഥന മാനിച്ച് ബൂൺ ജൂൺ ഹൂ സംവിധാനം ചെയ്ത കൊറിയൻ ചിത്രം പാരസൈറ്റിന്റെ പുനഃപ്രദർശനം ഇന്ന് നടക്കും. ടാഗോർ തിയേറ്ററിൽ രാത്രി 10.30 നാണ് പ്രദർശനം. നിശാഗന്ധിയിൽ രാത്രി 8.30 ന് അശ്വിൻ കുമാർ സംവിധാനം ചെയ്ത നൊ ഫാദേഴ്സ് ഇൻ കാശ്‌മീർ എന്ന ചിത്രത്തിന്റെ പ്രദർശനവും ഉണ്ടാകും.10.30 ന് ദി അൺനോൺ സെയിന്റ് പ്രദർശിപ്പിക്കും. ശ്രീയിൽ ഉച്ചയ്ക്ക് 12 ന് കാസിൽ ഓഫ് ഡ്രീംസ്, കൈരളി തിയേറ്ററിൽ രാത്രി 10.15 ന് ബേർണിങ് എന്നീ ചിത്രങ്ങളുടെ പ്രദർശനവും ഉണ്ടാകും.

Tags:    

Similar News