ഐഎഫ്എഫ്കെ: ഇന്ന് 63 ചിത്രങ്ങൾ; മൽസരചിത്രങ്ങളിൽ ജെല്ലിക്കട്ടും

ഒൻപത് മത്സര ചിത്രങ്ങളുടെ പ്രദർശനമാണ് ഇന്നുള്ളത്.

Update: 2019-12-10 04:54 GMT

തിരുവനന്തപുരം: കേരള രാജ്യാന്തര ചലച്ചിത്ര മേളയിൽ ഇന്ന് വൈവിധ്യങ്ങളുടെ 63 സിനിമാക്കാഴ്ചകൾ. പെർസിമ്മൺസ് ഗ്രൂ, ബോറിസ് ലോജ്കൈന്റെ കാമിൽ, ലിജോ ജോസ് പെല്ലിശേരിയുടെ ജെല്ലിക്കെട്ട് എന്നീ ചിത്രങ്ങളുടെ മേളയിലെ ആദ്യ പ്രദർശനം മുഖ്യ വേദിയായ ടാഗോറിൽ ഇന്ന് നടക്കും. ഇതുൾപ്പടെ ഒൻപത് മത്സര ചിത്രങ്ങളുടെ പ്രദർശനമാണ് ഇന്നുള്ളത്.

ബ്രെറ്റ് മൈക്കിൾ ഇൻസിന്റെ ഫിലാസ് ചൈൽഡ്, മൈക്കിൾ ഇദൊവിന്റെ ദി ഹ്യൂമറിസ്‌റ്റ്, അലൻ ഡബർട്ടണിന്റെ പാക്കററ്റ്, മാർക്കോ സ്‌കോപ്പിന്റെ ലെറ്റ് ദെയർ ബി ലൈറ്റ് എന്നീ ചിത്രങ്ങളുടെ അവസാന പ്രദർശനവും ഇന്നുണ്ടാകും.

ഫെർണാണ്ടോ സോളാനസിന്റെ നാലുമണിക്കൂർ ദൈഘ്യമുള്ള ചിത്രമായ അവർ ഓഫ് ദി ഫർനസിന്റെ ആദ്യ ഭാഗം വൈകിട്ട് 6.30ന് നിളയിൽ പ്രദർശിപ്പിക്കും. ജയ്‌റോ ബുസ്തമെന്റെ സ്വവർഗാനുരാഗികളുടെ പ്രശ്നങ്ങൾ ചിത്രീകരിച്ച മാസ്റ്റർപീസ് ചിത്രം ട്രമേർസ് ഉൾപ്പടെ ലോകസിനിമ വിഭാഗത്തിൽ 29 ചിത്രങ്ങളാണ് ഇന്ന് പ്രദർശിപ്പിക്കുക.

'മലയാള സിനിമ ഇന്ന്' വിഭാഗത്തിൽ ഉയരെ, ഇഷ്ക്, ഉണ്ട എന്നിവ ഉൾപ്പടെ ഏഴ് ചിത്രങ്ങൾ പ്രദർശനത്തിനെത്തും. ഇന്ത്യൻ സിനിമ ഇന്ന് എന്ന വിഭാഗത്തിൽ അഭിഷേക് ഷാഹ്‌യുടെ ഹെല്ലരോ, സമീർ വിദ്വാൻറെ ആനന്ദി ഗോപാൽ, അതനു ഘോഷിന്റെ വിത്ത് ഔട്ട് സ്ട്രിങ്‌സ്, എന്നിവയും പ്രദർശിപ്പിക്കും.

Tags:    

Similar News