കോട്ടയം മാര്‍ക്കറ്റിലെ 25 ലോഡിങ് തൊഴിലാളികളെ കൊവിഡ് കെയര്‍ സെന്ററുകളിലേക്ക് മാറ്റും
തൊഴിലാളി യൂനിയനുകളുടെയും വ്യാപാരികളുടെയും സഹകരണത്തോടെ സമ്പര്‍ക്കപ്പട്ടികയിലെ പരമാവധി ആളുകളെ കണ്ടെത്തുന്നതിനുള്ള ശ്രമം തുടരുകയാണ്.
കോട്ടയം: മാര്‍ക്കറ്റിലെ ലോഡിങ് തൊഴിലാളിക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ഇദ്ദേഹവുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ക്ക് ആരോഗ്യവകുപ്പ് ഹോം ക്വാറന്റയിന്‍ നിര്‍ദേശിച്ചു. തൊഴിലാളി യൂനിയനുകളുടെയും വ്യാപാരികളുടെയും സഹകരണത്തോടെ സമ്പര്‍ക്കപ്പട്ടികയിലെ പരമാവധി ആളുകളെ കണ്ടെത്തുന്നതിനുള്ള ശ്രമം തുടരുകയാണ്.
വെള്ളിയാഴ്ച 19 പേരുടെ സാമ്പിളുകള്‍ ശേഖരിച്ചു. പൊതുസമ്പര്‍ക്കമില്ലാതെ കഴിയുന്നതിന് വീടുകളില്‍ സൗകര്യമില്ലാത്ത 25 തൊഴിലാളികളെ ശനിയാഴ്ച കൊവിഡ് കെയര്‍ സെന്ററിലേക്ക് മാറ്റും. രോഗം സ്ഥിരീകരിച്ച പനച്ചിക്കാട് സ്വദേശിയുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയ ഏഴുപേരുടെ സാമ്പിളുകളും ശേഖരിച്ചിട്ടുണ്ട്.