കോട്ടയം: ജില്ലയില്‍ 354 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. 348 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ ഒരു ആരോഗ്യപ്രവര്‍ത്തകയും ഉള്‍പ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ ആറുപേര്‍ രോഗബാധിതരായി. പുതിയതായി 4,688 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.
രോഗം ബാധിച്ചവരില്‍ 147 പുരുഷന്‍മാരും 159 സ്ത്രീകളും 48 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 74 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 125 പേര്‍ രോഗമുക്തരായി. 1785 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 85689 പേര്‍ കോവിഡ് ബാധിതരായി. 83053 രോഗമുക്തി നേടി. ജില്ലയില്‍ ആകെ 11034 പേര്‍ ക്വാറന്റൈനില്‍ കഴിയുന്നുണ്ട്.
രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ
കോട്ടയം 55
മുണ്ടക്കയം 23
ആര്‍പ്പൂക്കര 14
ചങ്ങനാശേരി 13
കാഞ്ഞിരപ്പള്ളി, ഏറ്റുമാനൂര്‍ 12
മണര്‍കാട് 11
പാലാ, കങ്ങഴ 9
പാറത്തോട്, കൂരോപ്പട 8
അതിരമ്പുഴ, കല്ലറ, രാമപുരം, ചിറക്കടവ്, മാഞ്ഞൂര്‍ 7
തിടനാട്, ഭരണങ്ങാനം, അകലക്കുന്നം 6
തിരുവാര്‍പ്പ്, നീണ്ടൂര്‍, നെടുംകുന്നം, കുമരകം, കടപ്ലാമറ്റം, കുറവിലങ്ങാട്, വെള്ളാവൂര്‍, മേലുകാവ്, കരൂര്‍ 5
മൂന്നിലവ്, വിജയപുരം, വാഴൂര്‍ 4
തലയോലപ്പറമ്പ്, വാകത്താനം, ഉഴവൂര്‍, വാഴപ്പള്ളി, എലിക്കുളം, മുത്തോലി, കൊഴുവനാല്‍, തീക്കോയി, കറുകച്ചാല്‍ 3
വെള്ളൂര്‍, പായിപ്പാട്, ഞീഴൂര്‍, കുറിച്ചി, പള്ളിക്കത്തോട്, അയര്‍ക്കുന്നം, തൃക്കൊടിത്താനം, മാടപ്പള്ളി, വൈക്കം, തലപ്പലം, മുളക്കുളം, കടനാട്, പാമ്പാടി, കടുത്തുരുത്തി, പനച്ചിക്കാട്, മരങ്ങാട്ടുപിള്ളി, മീനച്ചില്‍ 2
എരുമേലി, കിടങ്ങൂര്‍, പൂഞ്ഞാര്‍, പൂഞ്ഞാര്‍ തെക്കേക്കര, മീനടം, കാണക്കാരി, കോരുത്തോട്, മറവന്തുരുത്ത്, തലനാട് 1