കോട്ടയം ജില്ലയില്‍ 425 പുതിയ കൊവിഡ് രോഗികള്‍; 423 പേര്‍ക്കും സമ്പര്‍ക്കം
9.637 ജില്ലയിലെ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്. രോഗം ബാധിച്ചവരില്‍ 212 പുരുഷന്മാരും 165 സ്ത്രീകളും 48 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 55 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
കോട്ടയം: ജില്ലയില്‍ 425 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 423 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ രണ്ടുപേര്‍ രോഗബാധിതരായി. പുതുതായി 4,410 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.
9.637 ജില്ലയിലെ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്. രോഗം ബാധിച്ചവരില്‍ 212 പുരുഷന്മാരും 165 സ്ത്രീകളും 48 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 55 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
204 പേര് രോഗമുക്തരായി. 3,985 പേരാണ് ചികില്‍സയിലുള്ളത്. ഇതുവരെ ആകെ 33,867 പേര് കൊവിഡ് ബാധിതരായി. 29,828 പേര് രോഗമുക്തി നേടി. ജില്ലയില്‍ ആകെ 17,638 പേര് ക്വാറന്റൈനില്‍ കഴിയുന്നുണ്ട്.
രോഗം ബാധിച്ചവരുടെ തദ്ദേശഭരണസ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ.
കോട്ടയം-80
തലയോലപ്പറമ്പ്-29
ഈരാറ്റുപേട്ട -24
ചങ്ങനാശേരി - 19
പനച്ചിക്കാട്, മുണ്ടക്കയം -15
പാറത്തോട്, എരുമേലി, പുതുപ്പള്ളി, കാഞ്ഞിരപ്പള്ളി-14
ഏറ്റുമാനൂര്‍, പാലാ-13
തിടനാട് -11
വാഴൂര്‍, മേലുകാവ് - 8
കടുത്തുരുത്തി, അയര്‍ക്കുന്നം - 6
തിരുവാര്‍പ്പ്, മാടപ്പള്ളി, പാമ്പാടി - 5
വാകത്താനം, തൃക്കൊടിത്താനം, മുത്തോലി, രാമപുരം, വൈക്കം, മണര്‍കാട്, വെച്ചൂര്‍, കിടങ്ങൂര്‍, ഭരണങ്ങാനം, മാഞ്ഞൂര്‍ - 4
കുമരകം, കൂട്ടിക്കല്‍, ടി.വി പുരം, മറവന്തുരുത്ത്, അയ്മനം, മീനച്ചില്‍, കുറിച്ചി, ചിറക്കടവ്, മണിമല - 3
പായിപ്പാട്, കുറവിലങ്ങാട്, പള്ളിക്കത്തോട്, വാഴപ്പള്ളി, അകലക്കുന്നം, അതിരമ്പുഴ, കൊഴുവനാല്‍, മീനടം, ഉദയനാപുരം, തലപ്പലം, കാണക്കാരി, തലയാഴം, കടനാട്, എലിക്കുളം, പൂഞ്ഞാര്‍ തെക്കേക്കര - 2
കരൂര്‍, കടപ്ലാമറ്റം, വെള്ളൂര്‍, കല്ലറ,ചെമ്പ്, കൂരോപ്പട, ആര്‍പ്പൂക്കര, മുളക്കുളം, മരങ്ങാട്ടുപിള്ളി, തലനാട് - 1