ബംഗളൂരുവില്‍ യുവതിയെ കയറിപ്പിടിച്ചയാളെ കോഴിക്കോട് നിന്നും അറസ്റ്റ് ചെയ്തു; 700 സിസിടിവി കാമറകള്‍ പരിശോധിച്ചാണ് സന്തോഷിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്

Update: 2025-04-14 02:23 GMT
ബംഗളൂരുവില്‍ യുവതിയെ കയറിപ്പിടിച്ചയാളെ കോഴിക്കോട് നിന്നും അറസ്റ്റ് ചെയ്തു; 700 സിസിടിവി കാമറകള്‍ പരിശോധിച്ചാണ് സന്തോഷിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്

ബംഗളൂരു: കര്‍ണാടകത്തിലെ ബംഗളൂരുവില്‍ യുവതിയെ കയറിപ്പിടിച്ച കേസിലെ പ്രതിയെ കോഴിക്കോട് നിന്നും അറസ്റ്റ് ചെയ്തു. ബംഗളൂരുവിലെ ജാഗ്വാര്‍ ഷോറൂമില്‍ ഡ്രൈവറായി ജോലി ചെയ്യുന്ന സന്തോഷി(29)നെയാണ് കര്‍ണാടക പോലിസ് കേരളത്തില്‍ എത്തി അറസ്റ്റ് ചെയ്തത്. ഏപ്രില്‍ മൂന്നിന് പാതിരാത്രിയാണ് സന്തോഷ് യുവതിയെ കയറിപ്പിടിച്ചത്. ഒരു ഇടവഴിയിലൂടെ നടന്നുപോവുകയായിരുന്ന രണ്ടു സ്ത്രീകളെ ഇയാള്‍ പിന്തുടരുകയും ഒരാളെ കയറിപ്പിടിക്കുകയുമായിരുന്നു.

സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ വലിയ പ്രതിഷേധമുണ്ടായി. തുടര്‍ന്ന് പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിച്ചത്. പ്രതി ബംഗളൂരുവില്‍ നിന്നും ഹൊസൂരിലേക്ക് കടന്നതായി പോലിസ് കണ്ടെത്തി. അവിടെ നിന്ന് ഇയാള്‍ സേലത്തേക്ക് പോയി. സേലത്തു നിന്നും കോഴിക്കോട് എത്തിയപ്പോളാണ് പോലിസ് പിടികൂടിയത്. മൂന്നു സംസ്ഥാനങ്ങളിലെ 700 സിസിടിവികളുടെ ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പ്രതിയെ പിടികൂടിയതെന്ന് പോലിസ് അറിയിച്ചു.

Similar News