സന്നദ്ധസേന പ്രവര്‍ത്തകര്‍ക്ക് കൊച്ചി മെട്രോയില്‍ 50 ശതമാനം ഇളവ്

സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ്, സ്റ്റുഡന്റ് പോലിസ് കേഡറ്റ്, എന്‍സിസി, നാഷണല്‍ സര്‍വീസ് സ്‌കീം വോളന്റിയേഴ്‌സ് എന്നിവര്‍ക്കാണ് കൊച്ചി മെട്രോയില്‍ യാത്ര ചെയ്യുന്നതിന് 50 ശതമാനം ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ മാസം 15 മുതല്‍ ഇഌവ് പ്രാബല്യത്തില്‍ വരും

Update: 2022-01-04 09:20 GMT

കൊച്ചി: സന്നദ്ധസേന പ്രവര്‍ത്തകരായ സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ്, സ്റ്റുഡന്റ് പോലിസ് കേഡറ്റ്, എന്‍സിസി, നാഷണല്‍ സര്‍വീസ് സ്‌കീം വോളന്റിയേഴ്‌സ് എന്നിവര്‍ക്ക് കൊച്ചി മെട്രോയില്‍ യാത്ര ചെയ്യുന്നതിനായി ടിക്കറ്റ് നിരക്കില്‍ 50 ശതമാനം ഇളവ് പ്രഖ്യാപിച്ചു.

ഈ മാസം 15 മുതല്‍ ഇളവ് പ്രാബല്യത്തില്‍ വരുമെന്ന് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു.നിരക്ക് ഇളവ് ലഭിക്കാന്‍ അര്‍ഹത തെളിയിക്കുന്ന തിരിച്ചറിയല്‍ കാര്‍ഡ് ടിക്കറ്റ്കൗണ്ടറില്‍ കാണിച്ചാല്‍ മതി.

ഇവര്‍ നല്‍കുന്ന സേവനവും സമൂഹത്തോടും രാജ്യത്തോടും പുലര്‍ത്തുന്ന അര്‍പ്പണ മനോഭാവവും പരിഗണിച്ചാണ് ഇളവ് നല്‍കുന്നതെന്നും ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു.

Tags:    

Similar News