പൂജപ്പുര സെൻട്രൽ ജയിലിൽ 59 പേർക്ക് കൊവിഡ്; ജയിലിലെ മുഴുവൻ തടവുകാരേയും പരിശോധിക്കും

പാലോട് കമ്യൂണിറ്റി ഹെൽത്ത് സെൻ്ററിൽ നടത്തിയ പരിശോധനയിലാണ് 11 പേർക്ക് രോഗം കണ്ടെത്തിയത്. ഇതിൽ എട്ടുപേർ പാലോട് പ്ലാവറയിലെ സൂപ്പർ മാർക്കറ്റ് ജീവനക്കാരാണ്.

Update: 2020-08-12 11:30 GMT

തിരുവനന്തപുരം: പൂജപ്പുര സെൻട്രൽ ജയിലിൽ 59 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 99 പേരിൽ നടത്തിയ ആൻ്റിജൻ പരിശോധനയിലാണ് ഇത്രയും പേർക്ക് രോഗബാധ കണ്ടെത്തിയത്. ഈ സാഹചര്യത്തിൽ ജയിലിലെ മുഴുവൻ തടവുകാരേയും പരിശോധിക്കും. തിരുവനന്തപുരത്ത് 5 പോലിസുകാർക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

പൂജപ്പുര ജയിലിൽ കോവിഡ് സ്ഥിരീകരിക്കുന്നത് ആദ്യമാണ്. രോഗബാധ ഏറിയ സാഹചര്യത്തിൽ ജയിലിലെ ഓഡിറ്റോറിയം നിരീക്ഷണ കേന്ദ്രമാക്കി. അതിനിടെ തിരുവനന്തപുരം പാലോട് 12 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. പാലോട് കമ്യൂണിറ്റി ഹെൽത്ത് സെൻ്ററിൽ നടത്തിയ പരിശോധനയിലാണ് 11 പേർക്ക് രോഗം കണ്ടെത്തിയത്. ഇതിൽ എട്ടുപേർ പാലോട് പ്ലാവറയിലെ സൂപ്പർ മാർക്കറ്റ് ജീവനക്കാരാണ്.

Tags:    

Similar News