റിമാൻഡ് പ്രതിയായ ആദിവാസി യുവാവിനെ ജയിലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
തലപ്പുഴ ഗോദാവരി കോളനിയിലെ ബിജു (37) വാണ് മരിച്ചത്. ഇന്ന് രാവിലെ സെന്‍ട്രല്‍ ജയിലിലെ തടവ് മുറിയിലാണ് ബിജുവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
കല്‍പറ്റ: തൊണ്ടര്‍നാട് പോലിസ് രജിസ്റ്റര്‍ ചെയ്ത പോക്‌സോ കേസിലെ പ്രതിയായ ആദിവാസി യുവാവിനെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.
തലപ്പുഴ ഗോദാവരി കോളനിയിലെ ബിജു (37) വാണ് മരിച്ചത്. ഇന്ന് രാവിലെ സെന്‍ട്രല്‍ ജയിലിലെ തടവ് മുറിയിലാണ് ബിജുവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
ടിബി രോഗിയായതിനാല്‍ ബിജുവിനെ ഐസൊലേഷന്‍ തടവില്‍ പാര്‍പ്പിച്ചിരിക്കുകയായിരുന്നു. ഇന്ന് രാവിലെ ജയിലധികൃതര്‍ സെല്ല് തുറന്നപ്പോഴാണ് മൃതദേഹം കണ്ടത്. ജനുവരിയിലാണ് തൊണ്ടര്‍നാട് പോലിസ് ബിജുവിനെ പോക്‌സോ കേസില്‍ അറസ്റ്റ് ചെയ്തത്.