വയനാട്ടിലുണ്ടായത് സംഭവിക്കാന്‍ പാടില്ലാത്ത കാര്യം; എസ്എഫ്‌ഐ അക്രമത്തെ അപലപിച്ച് എ എ റഹീം

സംഭവിക്കാന്‍ പാടില്ലാത്ത കാര്യമാണ് വായനാട്ടിലുണ്ടായതെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. സംഭവത്തെ അപലപിച്ച് ഡിവൈഎഫ്‌ഐയും ഫേസ്ബുക്കില്‍ കുറിപ്പിട്ടിട്ടുണ്ട്.

Update: 2022-06-25 02:05 GMT
വയനാട്ടിലുണ്ടായത് സംഭവിക്കാന്‍ പാടില്ലാത്ത കാര്യം; എസ്എഫ്‌ഐ അക്രമത്തെ അപലപിച്ച് എ എ റഹീം

കോഴിക്കോട്: രാഹുല്‍ ഗാന്ധി എംപിയുടെ വയനാട്ടിലെ ഓഫിസ് അടിച്ചുതകര്‍ത്ത എസ്എഫ്‌ഐ നടപടിയെ അപലപിച്ച് ഡിവൈഎഫ്‌ഐ ദേശീയ പ്രസിഡന്റ് എ എ റഹീം. സംഭവിക്കാന്‍ പാടില്ലാത്ത കാര്യമാണ് വായനാട്ടിലുണ്ടായതെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. സംഭവത്തെ അപലപിച്ച് ഡിവൈഎഫ്‌ഐയും ഫേസ്ബുക്കില്‍ കുറിപ്പിട്ടിട്ടുണ്ട്.

ഓഫിസ് അടിച്ചുതകര്‍ത്തതില്‍ പ്രതിഷേധിച്ച് വയനാട്ടില്‍ ഇന്ന് യുഡിഎഫ് റാലിയും പ്രതിഷേധയോഗവും നടത്തും. ഉച്ചക്ക് രണ്ട് മണിക്ക് രാഹുല്‍ ഗാന്ധി എംപിയുടെ ഓഫിസ് പരിസരത്ത് നിന്നും ആയിരക്കണക്കിന് പേരെ അണിനിരത്തി റാലി നടത്താനാണ് തീരുമാനം. തുടര്‍ന്ന് കല്‍പ്പറ്റ ടൗണില്‍ പ്രതിഷേധയോഗവും നടത്തും. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, എംപിമാരായ കൊടിക്കുന്നില്‍ സുരേഷ്, എം കെ രാഘവന്‍, കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് അഡ്വ.ടി സിദ്ദിഖ് അടക്കമുള്ള കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും സംസ്ഥാന നേതാക്കള്‍ റാലിയില്‍ പങ്കെടുക്കും. ഇതിനായി നേതാക്കളില്‍ പലരും വയനാട്ടിലെത്തി.

Tags:    

Similar News