ന്യൂഡല്‍ഹി: ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്റായി എ എ റഹിമിനെ തിരഞ്ഞെടുത്തു. ഇന്ന് ചേര്‍ന്ന ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റിയിലാണ് തീരുമാനം. നിലവിലെ ദേശീയ പ്രസിഡന്റ് പി എ മുഹമ്മദ് റിയാസ് മന്ത്രിയെന്ന നിലയിലെ തിരക്കുകള്‍ മൂലമാണ് പദവി ഒഴിയുന്നത്.
നിലവില്‍ സംസ്ഥാന സെക്രട്ടറിയാണ് റഹിം. എസ്എഫ്ഐ സംസ്ഥാന വൈസ് പ്രഡിഡന്റ്, കേന്ദ്ര കമ്മിറ്റിഅംഗം, ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ്, കേന്ദ്ര കമ്മിറ്റിഅംഗം, കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗം തുടങ്ങിയ പദവികള്‍ റഹിം വഹിച്ചിട്ടുണ്ട്. 2011ല്‍ വര്‍ക്കല നിയോജക മണ്ഡലത്തില്‍നിന്ന് നിയമസഭയിലേക്ക് മത്സരിച്ചിരുന്നു.
നിലമേല്‍ എന്‍എസ്എസ് കോളജ്, യൂണിവേഴ്സിറ്റി കോളജ്, തിരുവനന്തപുരം ലോ അക്കാദമി ലോ കോളജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. ഇസ്ലാമിക് ഹിസ്റ്ററിയില്‍ ബിരുദാനന്തരബിരുദം പൂര്‍ത്തിയാക്കിയ റഹീം, നിയമപഠനവും ജേര്‍ണലിസം ഡിപ്ലോമയും പൂര്‍ത്തിയാക്കിയിട്ടുണ്ട്. എസ്എഫ്ഐ സംസ്ഥാന കമ്മിറ്റി മുന്‍ അംഗം അമൃതയാണ് ഭാര്യ.