സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി സ്വയം നിരീക്ഷണത്തിൽ
നേമം ഏരിയാ സെക്രട്ടറി പാറക്കുഴി സുരേന്ദ്രന് കൊവിഡ് 19 സ്ഥിരീകരിച്ചതിനെ തുടർന്നാണിത്.
തിരുവനന്തപുരം : സിപിഎം തിരുവനന്തപുരം ജില്ല സെക്രട്ടറി ആനാവൂർ നാഗപ്പൻ സ്വയം നിരീക്ഷണത്തിൽ. പാർട്ടി നേമം ഏരിയാ സെക്രട്ടറി പാറക്കുഴി സുരേന്ദ്രന് കൊവിഡ് 19 സ്ഥിരീകരിച്ചതിനെ തുടർന്നാണ് അദ്ദേഹത്തിന്റെ പ്രാഥമിക സമ്പർക്ക പട്ടികയിലുള്ള ജില്ല സെക്രട്ടറി സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചത്.