കൊവിഡ്: അഭയ കേസ് വിചാരണയ്ക്ക് രണ്ടാഴ്ചത്തേക്ക് ഹൈക്കോടതിയുടെ സ്റ്റേ

കൊവിഡ് പരിഗണിച്ച് വിചാരണ നിര്‍ത്തി വയ്ക്കണം എന്നാവശ്യപ്പെട്ട് സിസ്റ്റര്‍ സ്റ്റെഫി, ഫാദര്‍ തോമസ് കോട്ടൂര്‍ എന്നിവര്‍ നല്‍കിയ ഹരജിയിലാണ് ഹൈക്കോടതി നടപടി.വിചാരണ നടക്കുന്ന തിരുവനന്തപുരത്ത് കൊവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലാണെന്നും താമസസൗകര്യം ഇല്ലെന്നും ഹരജിക്കാര്‍ ചൂണ്ടിക്കാട്ടി

Update: 2020-09-09 12:46 GMT

കൊച്ചി: അഭയ കേസ് വിചാരണ ഹൈക്കോടതി രണ്ടാഴ്ചത്തേക്ക് സ്റ്റേ ചെയ്തു. കൊവിഡ് പരിഗണിച്ച് വിചാരണ നിര്‍ത്തി വയ്ക്കണം എന്നാവശ്യപ്പെട്ട് സിസ്റ്റര്‍ സ്റ്റെഫി, ഫാദര്‍ തോമസ് കോട്ടൂര്‍ എന്നിവര്‍ നല്‍കിയ ഹരജിയിലാണ് ഹൈക്കോടതി നടപടി.വിചാരണ നടക്കുന്ന തിരുവനന്തപുരത്ത് കൊവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലാണെന്നും താമസസൗകര്യം ഇല്ലെന്നും ഹരജിക്കാര്‍ ചൂണ്ടിക്കാട്ടി.

അഭിഭാഷകരും പ്രതികളും 65 വയസിനു മുകളില്‍ പ്രയുള്ളവരാണ്. ഈ സാഹചര്യത്തില്‍ വിചാരണ തുടരുന്നത് പ്രതിസന്ധിയാണെന്നും ഹരജിക്കാര്‍ ചൂണ്ടികാട്ടി.എന്നാല്‍, വിചാരണയ്ക്ക് എല്ലാ സൗകര്യങ്ങളും ഒരുക്കാന്‍ തയ്യാറാണെന്ന് സിബിഐ കോടതിയെ അറിയിച്ചു. കേസിലെ സാക്ഷികളായ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് വിചാരണയ്ക്ക് ഹാജരാകാന്‍ കഴിയുമോ എന്ന് കോടതി ആരാഞ്ഞു. ഹരജി ഈ മാസം 30ന് വീണ്ടും പരിഗണിക്കും.

Tags:    

Similar News