സിസ്റ്റർ അഭയ കേസിൽ സാക്ഷികളുടെ കൂറുമാറ്റം തുടരുന്നു

തിരുവനന്തപുരം സിബിഐ പ്രത്യേക കോടതിയിലാണ് വിചാരണ നടപടികള്‍ നടക്കുന്നത്. ഇതിനോടകം നിരവധി നിരവധി സാക്ഷികളാണ് കൂറുമാറിയത്.

Update: 2019-11-04 07:28 GMT
സിസ്റ്റർ അഭയ കേസിൽ സാക്ഷികളുടെ കൂറുമാറ്റം തുടരുന്നു

തിരുവനന്തപുരം: സിസ്റ്റർ അഭയ കേസിന്റെ വിചാരണയ്ക്കിടെയുള്ള സാക്ഷികളുടെ കൂറുമാറ്റം തുടരുന്നു. കന്യാസ്ത്രീയായ ഇലിസിറ്റയും കോൺവെന്റിലെ ത്രേസ്യാമ്മയും കൂറുമാറി. കോൺവെന്റിന്റെ അടുക്കളയിൽ അസ്വാഭാവികമായി പലതും കണ്ടുവെന്ന് സിബിഐക്ക് നൽകിയ മൊഴിയാണ് കോടതിയിൽ തിരുത്തിയത്. മൃതദേഹം കിണറ്റിൽ നിന്നും പുറത്തെടുപ്പോൾ ആറ് മുറിവുകൾ ഉണ്ടായിരുന്നുവെന്ന് നൽകിയ മൊഴിയും സിസ്റ്റർ ഇലിസിറ്റ തിരുത്തി.

തിരുവനന്തപുരം സിബിഐ പ്രത്യേക കോടതിയിലാണ് വിചാരണ നടപടികള്‍ നടക്കുന്നത്. ഇതിനോടകം നിരവധി നിരവധി സാക്ഷികളാണ് കൂറുമാറിയത്. ഇതോടെ സിബിഐയും സമ്മർദ്ദത്തിലാണ്. 1992 മാര്‍ച്ച് 27ന് കോട്ടയം പയസ് ടെന്‍ത് കോണ്‍വെന്‍റിലെ കിണറ്റില്‍ മരച്ച നിലയിലാണ് സിസ്റ്റര്‍ അഭയയെ കണ്ടെത്തിയത്. 1993ല്‍ കേസ് ഏറ്റെടുത്ത സിബിഐ 2009ലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. 

Tags:    

Similar News