22 വര്‍ഷമായി ഒളിവിലായിരുന്ന പ്രതി പിടിയില്‍

എറണാകുളം ജില്ല മാല്യങ്കര പുത്തന്‍വീട്ടില്‍ സലിംകുമാര്‍ (63) ആണ് 22 വര്‍ഷത്തിന് ശേഷം കൊടുങ്ങല്ലൂര്‍ കോട്ടപ്പുറത്ത് നിന്നും പിടിയിലായത്.

Update: 2022-01-14 14:19 GMT

മാള: 1998ലും 2000ത്തിലും മതിലകം പോലിസ് സ്‌റ്റേഷനില്‍ വഞ്ചനാക്കേസില്‍ പോലിസിനെ കബളിപ്പിച്ച് മുങ്ങി നടന്ന പ്രതി പിടിയില്‍. എറണാകുളം ജില്ല മാല്യങ്കര പുത്തന്‍വീട്ടില്‍ സലിംകുമാര്‍ (63) ആണ് 22 വര്‍ഷത്തിന് ശേഷം കൊടുങ്ങല്ലൂര്‍ കോട്ടപ്പുറത്ത് നിന്നും പിടിയിലായത്.

കൊടുങ്ങല്ലൂര്‍ ഡിവൈഎസ്പി എന്‍ എസ് സലീഷിന്റെ നേതൃത്വത്തില്‍ എസ്‌ഐ പി സി സുനില്‍, എഎസ്‌ഐ സി ആര്‍ പ്രദീപ്, ടി ആര്‍ ഷൈന്‍, എസ് സി പി ഒ മാരായ സൂരജ് വി ദേവ്, ലിജു ഇയ്യാനി, മിഥുന്‍ കൃഷ്ണ, സി പി ഒമാരായ അരുണ്‍ നാഥ്, നിഷാന്ത് എന്നിവരടങ്ങിയ പോലിസ് സംഘമാണ് പ്രതിയെ പിടികൂടിയത്.

1998ല്‍ മതിലകം പോലിസ് സ്‌റ്റേഷന്‍ പരിധിയിലെ കോതപറമ്പില്‍, എറണാകുളം ജില്ലയിലെ കോട്ടുവള്ളിക്കാട് ഉള്ള സെന്റ് അല്‍ഫോന്‍സ് എഡ്യൂക്കേഷന്‍ സൊസൈറ്റിയുടെ കീഴില്‍ വൃന്ദാവന്‍ പബ്ലിക് സ്‌കൂള്‍ എന്ന പേരില്‍ സ്‌കൂള്‍ ആരംഭിക്കുകയും സ്‌കൂളിലേക്കുള്ള അധ്യാപകരില്‍ നിന്നും പൈസ ഡെപ്പോസിറ്റ് വാങ്ങി വഞ്ചിക്കുകയായിരുന്നു. തുടര്‍ന്ന് മതിലകം പോലിസ് സ്‌റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തതിനെത്തുടര്‍ന്ന് ഇയാള്‍ ഒളിവില്‍ പോകുകയായിരുന്നു. തുടര്‍ന്ന് പല സ്ഥലങ്ങളിലും പേര് മാറി താമസിക്കുകയായിരുന്നു ഇയാള്‍.

Tags:    

Similar News