കൊച്ചിയിലെ കാലാവസ്ഥ ദുരന്തങ്ങള്‍ പഠിക്കാന്‍ ആക്ഷന്‍ പ്ലാന്‍

ദേശീയ സൈക്ലോണ്‍ റിസ്‌ക് ലഘൂകരണ പ്രോജക്ടിന്റെ രണ്ടാം ഘട്ടത്തിലാണ് കാലാവസ്ഥ ദുരന്ത ലഘുകരണആക്ഷന്‍ പ്ലാന്‍ രൂപീകരിക്കുന്നത്. കൊച്ചിക്ക് പുറമെ കര്‍ണാടകയിലെ മംഗളുരു, ഗോവയില പനാജി, മഹാരാഷ്ട്രയിലെ രത്‌നഗിരി, ഗുജറാത്തിലെ പോര്‍ബന്തര്‍, പശ്ചിമ ബംഗാളിലെ ബിധാന്‍നഗര്‍ എന്നീ നഗരങ്ങളാണ് ആക്ഷന്‍ പ്ലാന്‍ നടപ്പാക്കാനായി തിരഞ്ഞെടുത്തിട്ടുള്ളത്

Update: 2020-11-02 10:51 GMT

കൊച്ചി: കൊച്ചിയുള്‍പ്പെടെ രാജ്യത്തെ ആറു തീരദേശ നഗരങ്ങളില്‍ കാലാവസ്ഥ ദുരന്ത ലഘുകരണആക്ഷന്‍ പ്ലാന്‍ രൂപീകരിക്കുന്നു.ദേശീയ സൈക്ലോണ്‍ റിസ്‌ക് ലഘൂകരണ പ്രോജക്ടിന്റെ രണ്ടാം ഘട്ടത്തിലാണ് കാലാവസ്ഥ ദുരന്ത ലഘുകരണആക്ഷന്‍ പ്ലാന്‍ രൂപീകരിക്കുന്നത്. കൊച്ചിക്ക് പുറമെ കര്‍ണാടകയിലെ മംഗളുരു, ഗോവയില പനാജി, മഹാരാഷ്ട്രയിലെ രത്‌നഗിരി, ഗുജറാത്തിലെ പോര്‍ബന്തര്‍, പശ്ചിമ ബംഗാളിലെ ബിധാന്‍നഗര്‍ എന്നീ നഗരങ്ങളാണ് ആക്ഷന്‍ പ്ലാന്‍ നടപ്പാക്കാനായി തിരഞ്ഞെടുത്തിട്ടുള്ളത്. ദേശീയ ദുരന്ത നിവാരണ അതോറിറ്റിയാണ്ലോകബാങ്കിന്റെ സാമ്പത്തിക സഹായത്തോടെ പദ്ധതി ആവിഷ്‌കരിച്ചിട്ടുള്ളത്.

രാജ്യാന്തര സംഘടനയായ റോയല്‍ ഹസ്‌കോണിങ്ങ് ഡിഎച്ച്‌വി , താരു ലീഡിങ്ങ് എഡ്ജ് എന്നിവയും ആക്ഷന്‍ പ്ലാന്‍ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ സഹായങ്ങള്‍ നല്‍കുന്നുണ്ട്. കാലാവസ്ഥ വ്യതിയാനവും മൂലം നഗരങ്ങളിലുണ്ടാവുന്ന ദുരന്തങ്ങളെ കുറിച്ച പഠിക്കുകയും അത് ലഘുകരിക്കാനാവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുകയും വ്യക്തമായ ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കുകയും ചെയ്യുകയാണ് പദ്ധതിയുടെലക്ഷ്യം.കൊച്ചി നഗരത്തില്‍ കാലാവസ്ഥ വ്യതിയാനം മൂലമുള്ള ദുരന്തങ്ങള്‍ പരമാവധി കുറച്ച് സാമൂഹികവും സാമ്പത്തികവും പാരിസ്ഥിതികവുമായവികസനം സാധ്യമാക്കാനുള്ള പദ്ധതികള്‍ ആയിരിക്കും ആക്ഷന്‍ പ്ലാനില്‍നിര്‍ദേശിക്കുന്നത്. നഗരത്തിന്റെ വികസന പ്രവര്‍ത്തനങ്ങളില്‍ കാലാവസ്ഥ ദുരന്ത പരിഗണനയും ഇതു വഴി ഉള്‍പ്പെടുത്താന്‍ സാധിക്കും.

പ്രാദേശികമായി നഗരം നേരിടുന്ന പ്രതിസന്ധികള്‍, പ്രധാന കാലാവസ്ഥ ദുരന്തങ്ങള്‍, ചെറിയ കാലത്തേക്കും ദീര്‍ഘ കാലത്തേക്കും നഗരത്തിന്റെ സുരക്ഷിതത്വത്തിനായി സ്വീകരിക്കേണ്ട നടപടികള്‍എന്നിവയും തയ്യാറാക്കും. കംപ്യൂട്ടര്‍ മോഡലുകളുടെയും ദുരന്ത നിവാരണ പ്രവര്‍ത്തകരുടെയും സഹായത്തോടെയായിരിക്കുംആവശ്യമായ വിവരങ്ങളുടെ ശേഖരണവും ക്രോഡീകരണവും നടത്തുന്നത്. 18 മാസങ്ങള്‍ കൊണ്ട് പദ്ധതി വിവരശേഖരണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.ഇത് സംബന്ധിച്ച് എറണാകുളം ദേശീയ സെക്ലോണ്‍റിസ്‌ക് ലഘൂകരണ പ്രോജക്ടിന്റെ (എന്‍സിആര്‍ എംപി) നേതൃത്വത്തില്‍ ജില്ലയിലെ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വിവിധ വകുപ്പുകള്‍ക്കും സന്നദ്ധ സംഘടനകള്‍ക്കുമുള്ള ശില്‍പശാല സംഘടിപ്പിച്ചു. ജില്ല കലക്ടര്‍ എസ് സുഹാസ് അധ്യക്ഷത വഹിച്ചു. കൊച്ചി നഗരത്തിന്റെ സ്ഥിതിഗതികള്‍ വിലയിരുത്തിയുള്ളആക്ഷന്‍ പ്ലാന്‍ നഗരത്തിന്റെ വികസനത്തിന് കൂടുതല്‍ വേഗം നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു.

Tags:    

Similar News