പൃഥ്വിരാജും സംഘവും കേരളത്തില്‍ മടങ്ങിയെത്തി; ഇനി 14 ദിവസം ക്വാറന്റൈന്‍ കേന്ദ്രത്തില്‍

നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ ആരോഗ്യപരിശോധനകള്‍ക്ക് ശേഷം ഫോര്‍ട്ട് കൊച്ചിയിലെ ഹോട്ടലില്‍ ഒരുക്കിയ നിരീക്ഷണകേന്ദ്രത്തിലേക്കാണ് പൃഥ്വിരാജിനെ മാറ്റിയത്.

Update: 2020-05-22 06:19 GMT

കൊച്ചി: ലോക്ക് ഡൗണ്‍ മൂലം ജോര്‍ദാനില്‍ കുടുങ്ങിയ നടന്‍ പൃഥ്വിരാജും സംവിധായകന്‍ ബ്ലെസിയുമടങ്ങുന്ന 'ആടു ജീവിതം' സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ കേരളത്തില്‍ മടങ്ങിയെത്തി. എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനത്തിലാണ് 58 അംഗ സംഘം കൊച്ചിയില്‍ വന്നിറങ്ങിയത്. ഇവരെ സര്‍ക്കാര്‍ നിര്‍ദേശിച്ച ക്വാറന്റൈന്‍ കേന്ദ്രത്തിലേക്ക് മാറ്റി. നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ ആരോഗ്യപരിശോധനകള്‍ക്ക് ശേഷം ഫോര്‍ട്ട് കൊച്ചിയിലെ ഹോട്ടലില്‍ ഒരുക്കിയ നിരീക്ഷണകേന്ദ്രത്തിലേക്കാണ് പൃഥ്വിരാജിനെ മാറ്റിയത്.


 സ്വയം കാറോടിച്ചാണ് താരം നിരീക്ഷണകേന്ദ്രത്തിലേക്ക് എത്തിയത്. ഇനിയുള്ള രണ്ടാഴ്ചക്കാലം സിനിമാസംഘം നിരീക്ഷണത്തില്‍ കഴിയണം. നേരത്തെ ജോര്‍ദാനിലെ വിമാനത്താവളത്തില്‍ നില്‍ക്കുന്ന ഇരുവരുടെയും ചിത്രം അമ്മനിലെ ഇന്ത്യന്‍ എംബസി ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചിരുന്നു.


 കൊവിഡ് പ്രതിസന്ധി ആരംഭിക്കുന്ന സമയമാണ് സിനിമാ സംഘം ജോര്‍ദ്ദാനിലെത്തിയത്. അടച്ചിടല്‍ പ്രഖ്യാപിച്ചതോടെ ഷൂട്ടിങ് അനുമതി ലഭിക്കാതെ സംഘം അവിടെ കുടുങ്ങുകയായിരുന്നു. എന്നാല്‍, പ്രശ്നങ്ങള്‍ക്കിടയിലും പ്രവര്‍ത്തകര്‍ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയിരുന്നു. 

Tags:    

Similar News