ആലപ്പുഴയില്‍ ക്രിസ്മസ് സന്ദേശ പരിപാടി തടഞ്ഞ് ആര്‍എസ്എസ്; ആളെക്കൂട്ടി നേരിടുമെന്നും ഭീഷണി
ആലപ്പുഴ: മുതുകുളത്ത് ക്രിസ്മസ് സന്ദേശം നല്‍കാനെത്തിയ സംഘത്തെ തടഞ്ഞ് ആര്‍എസ്എസ് നേതാവും സംഘവും. ഹരിപ്പാട് മുതുകുളം വെട്ടത്തുമുക്ക് ജങ്ഷനില്‍ വെള്ളിയാഴ്ച വൈകീട്ടാണ് സംഭവമെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു. ആര്‍എസ്എസ് കാര്‍ത്തികപ്പള്ളി താലൂക്ക് കാര്യവാഹക് രതീഷ്‌കുമാറിന്റെ നേതൃത്വത്തിലാണ് ഒരു സംഘം കാരിച്ചാല്‍ ആശാരുപറമ്പില്‍ നെല്‍സണ്‍ എ ലോറന്‍സ്, അജയന്‍, ആല്‍വിന്‍ എന്നിവരെ ഭീഷണിപ്പെടുത്തിയത്. ഇവര്‍ക്കുനേരെ പാഞ്ഞടുത്ത രതീഷ്‌കുമാര്‍ മൈക്ക് ഓഫ് ചെയ്യാനും പരിപാടി അവസാനിപ്പിക്കാനും ആവശ്യപ്പെട്ട് ബഹളമുണ്ടാക്കുകയായിരുന്നു. പരിപാടി ഉടന്‍ നിര്‍ത്തിയില്ലെങ്കില്‍ വലിയ പ്രത്യാഘാതം ഉണ്ടാകുമെന്നും ആളെക്കൂട്ടി നേരിടുമെന്നും ഭീഷണിപ്പെടുത്തിയെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു.
എല്ലാ വര്‍ഷവും നല്‍കാറുള്ളതുപോലെ ക്രിസ്മസ് സന്ദേശം നല്‍കുക മാത്രമാണ് ചെയ്യുന്നതെന്ന് പറഞ്ഞിട്ടും ഭീഷണി തുടര്‍ന്നു. ഈസമയം പരിപാടിയുടെ ഫെയ്‌സ്ബുക്ക് ലൈവ് നല്‍കുകയായിരുന്നു നെല്‍സണ്‍. താന്‍ ആര്‍എസ്എസ് താലൂക്ക് കാര്യവാഹക് ആണെന്ന് രതീഷ്‌കുമാര്‍ പരിചയപ്പെടുത്തുന്നത് നെല്‍സന്റെ ഫെയ്‌സ്ബുക്ക് ലൈവിലുണ്ട്. സന്ദേശം നല്‍കുന്നത് അവസാനിപ്പിച്ച് സംഘം മടങ്ങുംവരെ ഭീഷണി തുടര്‍ന്നു.
video link
https://www.facebook.com/share/v/15TSwzjLa7/