തുടരന്വേഷണം: കേസില്‍ കക്ഷി ചേരാനുള്ള നടിയുടെ അപേക്ഷ കോടതി അംഗീകരിച്ചു

തുടരന്വേഷണം നടത്തുന്നതിനെ ചോദ്യം ചെയ്യാന്‍ പ്രതിയ്ക്ക് കഴിയില്ലെന്നാണ് നടിയുടെ വാദം

Update: 2022-02-21 10:27 GMT

കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് നടന്‍ ദീലിപ് നല്‍കിയ ഹരജിയില്‍ കക്ഷി ചേരാന്‍ നടി സമര്‍പ്പിച്ച അപേക്ഷ ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു.തുടരന്വേഷണം നടത്തുന്നതിനെ ചോദ്യം ചെയ്യാന്‍ പ്രതിയ്ക്ക് കഴിയില്ലെന്നാണ് നടിയുടെ വാദം.ദിലീപിന്റെ ഹരജിയില്‍ തന്നെ കക്ഷി ചേരാന്‍ അനുവദിക്കണമെന്നും തന്റെ ഭാഗം കേള്‍ക്കാതെ ഉത്തരവ് പുറപ്പെടുവിക്കരുതെന്നും കഴിഞ്ഞ തവണ കേസ് പരിഗണിക്കവെ നടിക്കു വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയോട് അഭ്യര്‍ഥിച്ചിരുന്നു.തുടര്‍ന്ന് കേസ് ഇന്ന് പരിഗണിക്കാനായി കോടതി മാറ്റിയിരുന്നു.

അതേ സമയം കേസിലെ തുടരന്വേഷണം വിചാരണ അട്ടിമറിക്കാനാണെന്നാണ് ദിലീപിന്റെ വാദം.അന്വേഷണസംഘം വിചാരണ കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ട് റദ്ദാക്കണമെന്നും ദിലീപ് ഹരജിയില്‍ ആവശ്യപ്പെടുന്നു. വിചാരണ അട്ടിമറിക്കുകയെന്ന ഗുഡലക്ഷ്യത്തോടെയാണ് പ്രോസിക്യുഷന്‍ തുടരേന്വഷണം ആവശ്യപ്പെടുന്നതെന്നും ഹരജിയില്‍ പറയുന്നു

തുടരന്വേഷണം പരമാവധി വലിച്ചു നീട്ടുന്നതിന് അന്വേഷണസംഘം ശ്രമിക്കുകയാണെന്നും ദിലീപ് ഹരജിയില്‍ ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു. ആവശ്യമായ നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് കേസിലെ തുടരന്വേഷണ നടപടി.ബലചന്ദ്രകുമാറിന്റെത് അടിസ്ഥാനമില്ലാത്ത ആരോപണം മാത്രമാണ് തന്നെ അപകീര്‍ത്തിപ്പെടുത്താനും വ്യക്തിഹത്യ ചെയ്യാനും ആണ് തുടരന്വേഷണം എന്നും ദിലീപ് ഹരജിയില്‍ വ്യക്തമാക്കുന്നു.

നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണ ഉദ്യേഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപിന്റെ സഹോദരി ഭര്‍ത്താവ് സുരാജിനെ ഇന്ന് ക്രൈംബ്രാഞ്ച് വീണ്ടും ചോദ്യം ചെയ്തു.കേസിലെ പ്രതികളായ ദീലീപ്,സഹോദരന്‍ അനൂപ്,സഹോദരി ഭര്‍ത്താവ് സുരാജ് എന്നിവരുടെ മൊബൈല്‍ ഫോണുകള്‍ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിരുന്നു. ഇതിന്റെ ഫലം ലഭിച്ചതിനെ തുടര്‍ന്നാണ് സഹോദരി ഭര്‍ത്താവ് സുരാജിനെ ഇന്ന് അന്വേഷണ സംഘം ചോദ്യം ചെയ്തത്.ദിലീപിന്റെ സഹോദരന്‍ അനൂപിനോട് നാളെ ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.ദിലീപിനെയും അടുത്ത ദിവസം വിളിപ്പിക്കുമെന്നും സൂചനയുണ്ട്.

Tags:    

Similar News