കാവ്യമാധവന് വീണ്ടും നോട്ടീസ്;ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് അന്വേഷണ സംഘം
ഇന്ന് രാവിലെ 11 ന് ഹാജരാകണമെന്ന് നിര്‍ദ്ദേശിച്ചാണ് ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കിയിരിക്കുന്നതെന്നാണ് വിവരം
കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിന്റെ തുടരന്വേഷവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് നിര്‍ദ്ദേശിച്ച് നടിയും ദിലീപിന്റെ ഭാര്യയുമായി കാവ്യാമാധവന് അന്വേഷണ സംഘം വീണ്ടും നോട്ടീസ് നല്‍കി.ഇന്ന് രാവിലെ 11 ന് ഹാജരാകണമെന്ന് നിര്‍ദ്ദേശിച്ചാണ് ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കിയിരിക്കുന്നതെന്നാണ് വിവരം.
നേരത്തെ കാവ്യാമാധവന് നോട്ടീസ് നല്‍കിയിരുന്നുവെങ്കിലും ആലുവയിലെ വീട്ടില്‍ വെച്ച് ചോദ്യം ചെയ്യലിന് വിധേയമാകാന്‍ തയ്യാറാണെന്നായിരുന്നു അന്വേഷണ സംഘത്തെ അറിയിച്ചിരുന്നത്.എന്നാല്‍ അന്വേഷണ സംഘം ഇതിനെ എതിര്‍ത്തിരുന്നു.തുടര്‍ന്നാണ് ഇപ്പോള്‍ വീണ്ടും നോട്ടീസ് നല്‍കിയിരിക്കുന്നത്.സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് കേസില്‍ തുടരന്വേഷണം നടക്കുന്നത്.കേസുമായി ബന്ധപ്പെട്ട ശബ്ദരേഖകളും അന്വേഷണ സംഘം ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.ശബ്ദരേഖയില്‍ കാവ്യയെക്കുറിച്ചും പരമാര്‍ശമുണ്ട്.ഇതേ തുടര്‍ന്ന് കാവ്യമാധാവനെ ചോദ്യം ചെയ്യണമെന്ന് അന്വേഷണ സംഘത്തിനുവേണ്ടി പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിരുന്നു.