നടിയെ ആക്രമിച്ച കേസ്: ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ക്രൈബ്രാഞ്ച് ; മുദ്രവെച്ച കവറില്‍ കൂടുതല്‍ വിവരങ്ങള്‍ കോടതിക്കു കൈമാറി
ക്രൈംബ്രാഞ്ചിന്റെ ഹരജിയില്‍ ദിലീപിനോട് മറുപടി സത്യാവാങ്മൂലം സമര്‍പ്പിക്കാന്‍ കോടതി നിര്‍ദ്ദേശിച്ചു.ഹരജി വീണ്ടും ഈ മാസം 26 ന് കോടതി പരിഗണിക്കും
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രതിയായ നടന്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച്.മുദ്രവെച്ച കവറില്‍ കൂടുതല്‍ വിവരങ്ങള്‍ ക്രൈംബ്രാഞ്ച് കോടതിയില്‍ സമര്‍പ്പിച്ചു.ക്രൈംബ്രാഞ്ചിന്റെ ഹരജിയില്‍ ദിലീപിനോട് മറുപടി സത്യാവാങ്മൂലം സമര്‍പ്പിക്കാന്‍ കോടതി നിര്‍ദ്ദേശിച്ചു.
ഹരജി വീണ്ടും ഈ മാസം 26 ന് കോടതി പരിഗണിക്കും.ദിലീപ് ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് ക്രൈംബ്രാഞ്ച് കോടതിയെ സമീപിച്ചിരിക്കുന്നത്.സാക്ഷികളെ സ്വാധീനിക്കാനും തെളിവുകള്‍ നശിപ്പിക്കാനും ദിലീപ് ശ്രമിച്ചുവെന്നും ക്രൈംബ്രഞ്ച് ഹരജിയില്‍ ആരോപിക്കുന്നു.