ദിലീപ് പ്രതിയായ വധഗൂഢാലോചനക്കേസ്: സഹോദരന്‍ അനൂപിനെ അന്വേഷണ സംഘം ചോദ്യം ചെയ്യുന്നു
ആലുവ പോലിസ് ക്ലബ്ബിലാണ് അനൂപ് ചോദ്യം ചെയ്യലിനായി എത്തിയത്.തുടര്‍ന്ന് അനൂപിനെ അന്വേഷണ സംഘം ചോദ്യം ചെയ്യാന്‍ ആരംഭിച്ചു.ദിലീപിന്റെ സഹോദരി ഭര്‍ത്താവ് സുരാജ് ഉച്ചകഴിഞ്ഞ് ചോദ്യം ചെയ്യലിനായി അന്വേഷണ സംഘത്തിനു മുമ്പാകെ ഹാജരാകുമെന്നാണ് വിവരം
കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസിലെ പ്രതിയും നടന്‍ ദീലിപിന്റെ സഹോദരനുമായ അനൂപ് ചോദ്യം ചെയ്യലിനായി അേന്വഷണ സംഘത്തിനു മുമ്പാകെ ഹാജരായി.ദിലീപിന്റെ സഹോദരി ഭര്‍ത്താവ് സുരാജ് ഉച്ചകഴിഞ്ഞ് ചോദ്യം ചെയ്യലിനായി അന്വേഷണ സംഘത്തിനു മുമ്പാകെ ഹാജരാകുമെന്നാണ് വിവരം.കേസില്‍ ദിലീപാണ് ഒന്നാം പ്രതി.സഹോദരന്‍ അനൂപ്,സഹോദരി ഭര്‍ത്താവ് സുരാജ്,ബന്ധു അപ്പു,സുഹൃത്ത് ബൈജു എന്നിവരാണ് മറ്റു പ്രതികള്‍.
ആലുവ പോലിസ് ക്ലബ്ബിലാണ് അനൂപ് ചോദ്യം ചെയ്യലിനായി എത്തിയത്.തുടര്‍ന്ന് അനൂപിനെ അന്വേഷണ സംഘം ചോദ്യം ചെയ്യാന്‍ ആരംഭിച്ചു.നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് സംവിധായകന്‍ ബാലചന്ദ്രകുമാര്‍ നടത്തിയ വെളിപ്പെടുത്തലിന്റെയും ബാലചന്ദ്രകുമാര്‍ അന്വേഷണ സംഘത്തിന് കൈമാറിയ ശബ്ദരേഖകളും മുന്‍നിര്‍ത്തിയാണ് ചോദ്യം ചെയ്യല്‍ നടക്കുന്നതെന്നാണ് വിവരം.നടിയെ ആക്രമിച്ച കേസിന്റെ സാക്ഷികളെ കൂറുമാറ്റിക്കാന്‍ അനൂപും സുരാജും ഇടപെടല്‍ നടത്തിയെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.
ഇത് സംബന്ധിച്ചും അന്വേഷണ സംഘം ഇവരില്‍ നിന്നും വിവരങ്ങള്‍ തേടുമെന്നാണ് വിവരം.ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യമാധവന്റെ പേരടക്കം പരാമര്‍ശിക്കുന്ന ശബ്ദരേഖകളാണ് ബാലചന്ദ്രകുമാര്‍ കൈമാറിയിരിക്കുന്നത്.കാവ്യാ മാധവനെ ചോദ്യം ചെയ്യുന്നതിനായി നേരത്തെ അന്വേഷണ സംഘം നോട്ടീസ് നല്‍കിയിരുന്നുവെങ്കിലും ഹാജരായിട്ടില്ല.അനൂപിനെയും സഹോദരി ഭര്‍ത്താവ് സുരാജിനെയും ചോദ്യം ചെയ്ത ശേഷം ഹാജരാകണമെന്ന് നിര്‍ദ്ദേശിച്ചു വീണ്ടും കാവ്യയ്ക്ക് അന്വേഷണ സംഘം നോട്ടീസ് നല്‍കുമെന്നാണ് വിവരം.