ദിലീപിനെ കസ്റ്റഡിയില്‍ വേണമെന്ന് പ്രോസിക്യൂഷന്‍;അന്വേഷണവുമായി സഹകരിച്ചാല്‍ മാത്രമെ ജാമ്യത്തിന് അര്‍ഹതയുണ്ടോയെന്ന് പരിശോധിക്കാന്‍ കഴിയുവെന്ന് ഹൈക്കോടതി
കേസില്‍ ദിലീപും കൂട്ടുപതികളും സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹരജിയില്‍ ഇന്ന് വാദം കേള്‍ക്കവെയാണ് കോടതിയുടെ വാക്കാലുള്ള പരാമര്‍ശം.ദിലീപും കൂട്ടു പ്രതികളും അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നു ഈസാഹചര്യത്തില്‍ ദിലീപിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്ന് വാദത്തിന്റെ തുടക്കത്തില്‍ പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടു
കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപും കൂട്ടു പ്രതികളും അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന നിലപാട് ആവര്‍ത്തിച്ച് പ്രോസിക്യൂഷന്‍.പ്രതികള്‍ അന്വേഷണവുമായി സഹകരിച്ചാല്‍ മാത്രമെ മുന്‍കൂര്‍ ജാമ്യത്തിന് അര്‍ഹരാണോയെന്ന് തീരുമാനിക്കാന്‍ കഴിയുവെന്ന് ഹൈക്കോടത്.കേസില്‍ ദിലീപും കൂട്ടുപതികളും സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹരജിയില്‍ ഇന്ന് വാദം കേള്‍ക്കവെയാണ് കോടതിയുടെ വാക്കാലുള്ള പരാമര്‍ശം.
ദിലീപും കൂട്ടു പ്രതികളും അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നു ഈസാഹചര്യത്തില്‍ ദിലീപിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്ന് വാദത്തിന്റെ തുടക്കത്തില്‍ പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടു. ദിലീപിന് മുന്‍കൂര്‍ ജാമ്യം അനുവദിക്കരുത്.ഏഴു ഫോണുകളില്‍ ആറെണ്ണം മാത്രമാണ് ദിലീപും കൂട്ടു പ്രതികളും ഹാജരാക്കിയതെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ അറിയിച്ചു.ഏതു ഫോണാണ് കൈമാറാനുള്ളതെന്ന് കോടതിയുടെ ചോദ്യത്തിന് നാലാം നമ്പരില്‍ പറഞ്ഞിരിക്കുന്ന ഫോണ്‍ കൈമാറിയിട്ടില്ല.ഈ ഫോണ്‍ അവരുടെ പക്കല്‍ ഇല്ലെന്നാണ് അവരുടെ വാദം.എന്നാല്‍ അടുത്ത കാലം വരെ ഈ ഫോണ്‍ ഉപയോഗത്തിലുണ്ടായിരുന്നുവെന്നാണ് രേഖകള്‍ സൂചിപ്പിക്കുന്നതെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.
ഹാജരാക്കാത്ത ഈ ഫോണില്‍ നിന്നും 12,000 കോളുകള്‍ ചെയ്തിട്ടുണ്ട്.ഈ സാഹചര്യത്തില്‍ ഈ ഫോണിനക്കുറിച്ച് അറിയില്ലെന്ന് ഇവര്‍ക്ക് എങ്ങനെ പറയാന്‍ കഴിയുമെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു.ദിലീപ് മൂന്നു ഫോണുകള്‍ മാത്രമാണ് കൈമാറിയിരിക്കുന്നതെന്നും പ്രോസിക്യുഷന്‍ വാദിച്ചു.പ്രതികള്‍ അന്വേഷണവുമായി സഹകരിക്കണമെന്ന് കോടതി പറഞ്ഞു.മൂന്‍കൂര്‍ ജാമ്യത്തിന് അര്‍ഹരാണോയെന്ന് തീരുമാനിക്കാന്‍ ഇത് അനിവാര്യമാണെന്നും കോടതി പ്രതിഭാഗം അഭിഭാഷകനോട് പറഞ്ഞു.പ്രതികള്‍ ഹൈക്കോടതി രജിസ്ട്രാര്‍ ജനറല്‍ മുമ്പാകെ ഹാജരാക്കിയിരിക്കുന്ന ഫോണുകള്‍ ഏതൊക്കെയാണെന്ന് പരിശോധിക്കാന്‍ കോടതി നിര്‍ദ്ദേശിച്ചു.