നടി ആക്രമിക്കപ്പെട്ട കേസ്: തുടരന്വേഷണം റദ്ദാക്കണമെന്ന ദിലീപിന്റെ ഹരജിയില്‍ ഹൈക്കോടതി വിശദീകരണം തേടി
കേസിന്റെ വിചാരണ നീട്ടിക്കൊണ്ടു പോകാനാണ് അന്വേഷണ സംഘത്തിന്റെ ശ്രമമെന്ന് ദിലീപ് ഹരജയില്‍ ചൂണ്ടിക്കാട്ടി.കഴിഞ്ഞ ഡിസംബര്‍ 28 ന് ലഭിച്ച പരാതിയില്‍ പിറ്റേ ദിവസം തന്നെ തുടരന്വേഷണം ആവശ്യപ്പെട്ടതിതില്‍ ദൂരൂഹതയുണ്ടെന്നും ഹരജിയില്‍ പറയുന്നു
കൊച്ചി:നടി ആക്രമിക്കപ്പെട്ട കേസിന്റെ തുടരന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് നടന്‍ ദിലീപ് സമര്‍പ്പിച്ച ഹരജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി.കേസ് വീണ്ടും അടുത്ത ചൊവ്വാഴ്ച പരിഗണിക്കാനായി കോടതി മാറ്റി.കേസിന്റെ വിചാരണ നീട്ടിക്കൊണ്ടു പോകാനാണ് അന്വേഷണ സംഘത്തിന്റെ ശ്രമമെന്ന് ദിലീപ് ഹരജയില്‍ ചൂണ്ടിക്കാട്ടി.കഴിഞ്ഞ ഡിസംബര്‍ 28 ന് ലഭിച്ച പരാതിയില്‍ പിറ്റേ ദിവസം തന്നെ തുടരന്വേഷണം ആവശ്യപ്പെട്ടതിതില്‍ ദൂരൂഹതയുണ്ടെന്നും ഹരജിയില്‍ പറയുന്നു.
തുടരന്വേഷണം ആവശ്യപ്പെട്ട് അന്വേഷണസംഘം വിചാരണ കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ട് റദ്ദാക്കണമെന്നും ദിലീപ് ഹരജിയില്‍ ആവശ്യപ്പെട്ടു. വിചാരണ അട്ടിമറിക്കുകയെന്ന ഗുഡലക്ഷ്യത്തോടെയാണ് പ്രോസിക്യുഷന്‍ തുടേേരന്വഷണം ആവശ്യപ്പെടുന്നതെന്നും ഹരജിയില്‍ പറയുന്നു. അന്വേഷണ ഉദ്യോഗസ്ഥനെ വിസ്തരിക്കുന്ന ദിവസം തന്നെയാണ് തുടരന്വേഷണം ആവശ്യപ്പെട്ടത്. നടിയെ ആക്രമിച്ച കേസിലെ വിചാരണ വൈകാതെ പൂര്‍ത്തിയാക്കാന്‍ വിചാരണക്കോടതിക്ക് നിര്‍ദ്ദേശം നല്‍കണമെന്നും ദിലീപ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹരജിയില്‍ ആവശ്യപ്പെട്ടു.
തുടരന്വേഷണം പരമാവധി വലിച്ചു നീട്ടുന്നതിന് അന്വേഷണസംഘം ശ്രമിക്കുകയാണെന്നും ഹരജിയില്‍ പറയുന്നു.ബാലചന്ദ്രകുമാറിന്റെത് അടിസ്ഥാനമില്ലാത്ത ആരോപണം മാത്രമാണെന്ന് ദിലീപ് ആവര്‍ത്തിച്ചു. ഓഡിയോ റെക്കോര്‍ഡ് ചെയ്ത ഉപകരണങ്ങള്‍ അന്വേഷണ സംഘത്തിന്റെ കൈവശമില്ല. ഗൂഢാലോചന കേസില്‍ കുടുംബത്തിലെ മുഴുവന്‍ അംഗങ്ങളെയും പ്രതി ചേര്‍ത്തത് വ്യക്തി വൈരാഗ്യം മൂലമാണെന്നും ഹരജിയില്‍ ദിലീപ് പറഞ്ഞു.തന്നെ അപകീര്‍ത്തിപ്പെടുത്താനും വ്യക്തിഹത്യ ചെയ്യാനും ആണ് തുടരന്വേഷണമെന്നും ദിലീപ് ഹരജിയില്‍ വ്യക്തമാക്കി.