അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന:കേസ് റദ്ദാക്കണമെന്ന് ദിലീപ് ; ഹരജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി

കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ സര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു.

Update: 2022-02-18 10:54 GMT

കൊച്ചി:നടിയെ അക്രമിച്ച കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസ് റദ്ദാക്കണമെന്ന ദിലീപിന്റെ ഹരജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി. കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ സര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു.

പോലീസ് ഉദ്യോഗസ്ഥരെ വധിക്കാന്‍ താന്‍ ഗുഢാലോചന നടത്തിയെന്ന കേസ് കെട്ടിച്ചമച്ചതാണെന്ന് ചൂണ്ടിക്കാട്ടിയാണ് ദിലീപ് കേസിന്റെ എഫ് ഐ ആര്‍ റദ്ദാക്കാന്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. തനിക്കെതിരെ തെളിവുകളില്ലെന്ന് ദിലീപ് ഹരജിയില്‍ പറയുന്നു.എഫ്‌ഐആര്‍ റദ്ദാക്കിയില്ലെങ്കില്‍ കേസ് അന്വേഷണം സിബിഐക്ക് കൈമാറണമെന്നും ദിലീപ് ഹരജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ക്രൈംബ്രാഞ്ച് തനിക്കെതിരെ കള്ളക്കേസാണ് എടുത്തതെന്ന് ദിലീപ് ഹരജിയില്‍ ചൂണ്ടിക്കാട്ടി. ബാലചന്ദ്രകുമാറും അന്വേഷണ ഉദ്യോഗസ്ഥരും തനിക്കെതിരെ ഗുഢാലോചന നടത്തിയെന്നും ദിലീപ് ഹരജിയില്‍ ആരോപിക്കുന്നു. നേരത്തെ കേസുമായി ബന്ധപ്പെട്ട് ദിലീപിനും കൂട്ടു പ്രതികള്‍ക്കും ഹൈക്കടോതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു.

Tags:    

Similar News