അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന: ദിലീപിന് ഇന്ന് നിര്‍ണ്ണായകം; മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും

ഞായറാഴ്ച മുതല്‍ ചൊവ്വാഴ്ച വരെ ദിലീപിനെയും കൂട്ടു പ്രതികളെയും ചോദ്യം ചെയ്തതിന്റെ വിവരങ്ങളും തെളിവുകളും ശാസ്ത്രീയ പരിശോധന ഫലങ്ങളും അന്വേഷണ സംഘം ഇന്ന് ഹൈക്കോടതിയില്‍ മുദ്രവെച്ച കവറില്‍ സമര്‍പ്പിക്കും.നേരത്തെ ഹൈക്കോടതി നിര്‍ദ്ദേശം പ്രകാരം മുന്നു ദിവസം അന്വേഷണ സംഘത്തിനു മുമ്പാകെ ഹാജരായ ദിലീപ് അടക്കമുള്ള അഞ്ചു പ്രതികളെ ക്രൈംബ്രാഞ്ച് സംഘം 33 മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു

Update: 2022-01-27 04:45 GMT

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപ് അടക്കം ആറു പ്രതികള്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപക്ഷേ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഞായറാഴ്ച മുതല്‍ ചൊവ്വാഴ്ച വരെ ദിലീപിനെയും കൂട്ടു പ്രതികളെയും ചോദ്യം ചെയ്തതിന്റെ വിവരങ്ങളും തെളിവുകളും ശാസ്ത്രീയ പരിശോധന ഫലങ്ങളും അന്വേഷണ സംഘം ഇന്ന് ഹൈക്കോടതിയില്‍ മുദ്രവെച്ച  കവറില്‍ സമര്‍പ്പിക്കും.

നേരത്തെ ഹൈക്കോടതി നിര്‍ദ്ദേശം പ്രകാരം മുന്നു ദിവസം അന്വേഷണ സംഘത്തിനു മുമ്പാകെ ഹാജരായ ദിലീപ് അടക്കമുള്ള അഞ്ചു പ്രതികളെ ക്രൈംബ്രാഞ്ച് സംഘം 33 മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു.ഇതില്‍ വ്യക്തമായ വിവരങ്ങളും തെളിവുകളും ഉള്‍പ്പെടെയുള്ള റിപോര്‍ട്ടായിരിക്കും കോടതിയില്‍ സമര്‍പ്പിക്കുക.പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്നും ഇവര്‍ക്കെതിരെ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാന്‍ കസ്റ്റഡിയില്‍ വേണമെന്നുമുള്ള ആവശ്യമായിരിക്കും അന്വേഷണ സംഘം കോടതിയില്‍ ഉയര്‍ത്തുക. ദിലീപ് അടക്കമുള്ള പ്രതികള്‍ ഗൂഢാലോചനയക്ക് ഉപയോഗിച്ച ഫോണുകള്‍ കേസ് രജിസ്റ്റര്‍ ചെയ്ത ശേഷം മാറ്റിയെന്നാണ് അന്വേഷണ സംഘം പറയുന്നത്.

ഈ ഫോണുകള്‍ ഹാജരാക്കണമെന്ന് പ്രതികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയെങ്കിലും ഇത് ഹാജരാക്കിയിട്ടില്ലെന്നാണ് അന്വേഷണ സംഘം പറയുന്നത്.എന്നാല്‍ ക്രൈംബ്രാഞ്ചിന്റെ ആവശ്യം നിയമപരമായി നിലനില്‍ക്കുന്നതല്ലെന്നാണ് ദിലീപ് അടക്കമുള്ള പ്രതികളുടെ വാദം.കേസ് വന്നപ്പോള്‍ തന്നെ അന്വേഷണ സംഘം ഫോണുകള്‍ പിടിച്ചെടുത്തിരുന്നുവെന്നും ഇത് ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കിയതിന്റെ ഫലം അന്വേഷണ സംഘത്തിനു മുന്നിലുണ്ടെന്നുമാണ് ദിലീപ് വ്യക്തമാക്കുന്നത്.

Tags:    

Similar News