നടിയെ ആക്രമിച്ച കേസ്: പുതിയ സാക്ഷികളെ വിസ്തരിക്കാന്‍ കൂടുതല്‍ സമയം തേടി പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍
കേസിന്റെ തുടരന്വേഷണം നടക്കുകയാണ്.പുതിയ സാക്ഷികളില്‍ രണ്ടു പേര്‍ അയല്‍ സംസ്ഥാനങ്ങളിലാണുള്ളത്.ഒരാള്‍ കൊവിഡ് ബാധിച്ച് ചികില്‍സയിലാണ്.ഈ സാഹചര്യത്തില്‍ 10 ദിവസത്തിനുള്ളില്‍ വിസ്താരം പൂര്‍ത്തിയാക്കാന്‍ കഴിയില്ലെന്നും സമയം അനുവദിക്കണമെന്നാണ് പ്രോസിക്യൂഷന്റെ ആവശ്യം
കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ പുതിയ സാക്ഷികളെ വിസ്തരിക്കുന്നതിന് കൂടുതല്‍ സമയം തേടി പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍.നേരത്തെ പ്രോസിക്യൂഷന്റെ ആവശ്യപ്രകാരമാണ് അഞ്ചു പുതിയ സാക്ഷികളെക്കൂടി വിസ്തരിക്കാന്‍ ഹൈക്കോടതി അനുമതി നല്‍കിയത്.
10 ദിവസത്തിനുള്ളില്‍ പുതിയ സാക്ഷികളുടെ വിസ്താരം തുടങ്ങാന്‍ ഹൈക്കോടതി നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു.പുതിയ സാക്ഷികളില്‍ രണ്ടു പേര്‍ അയല്‍ സംസ്ഥാനങ്ങളിലാണുള്ളത്.ഒരാള്‍ കൊവിഡ് ബാധിച്ച് ചികില്‍സയിലാണ്.ഈ സാഹചര്യത്തില്‍ 10 ദിവസത്തിനുള്ളില്‍ വിസ്താരം പൂര്‍ത്തിയാക്കാന്‍ കഴിയില്ലെന്നും
പുതിയ സാക്ഷികളെ വിസ്തരിക്കാന്‍ കൂടുതല്‍ സമയം അനുവദിക്കണമെന്നാണ് പ്രോസിക്യൂഷന്റെ ആവശ്യം. കേസില്‍ പുതിയ വെളിപ്പെടുത്തല്‍ ഉണ്ടായതിനെ തുടര്‍ന്ന് തുടരന്വേഷണം നടക്കുകയാണ്.ഇതെല്ലാം പരിഗണിട്ട് സാക്ഷി വിസ്താരം നീട്ടിവെയ്ക്കണമെന്നുമാണ് പ്രോസിക്യൂഷന്റെ പറയുന്നത്.