നടിയെ ആക്രമിച്ച കേസ്:അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന അതിജീവിതയുടെ ഹരജി; പരിഗണിക്കുന്നത് കോടതി ബുധനാഴ്ചയിലേക്ക് മാറ്റി

ഹരജിയില്‍ കോടതി സര്‍ക്കാരിനോട് വിശദീകരണം തേടിയിരുന്നു

Update: 2022-05-27 06:53 GMT

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണം അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്നാരോപിച്ച്  അതിജീവിതയായ നടി നല്‍കിയ ഹരജി പരിഗണിക്കുന്നത് ഹൈക്കോടതി ബുധനാഴ്ചയിലേക്ക് മാറ്റി.ഹരജിയില്‍ കോടതി സര്‍ക്കാരിനോട് വിശദീകരണം തേടിയിരുന്നു.വിശദീകരണം സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഹരജി പരിഗണിക്കുന്നത് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് മാറ്റിയത്.

താന്‍ ആക്രമിക്കപ്പെട്ട കേസ് അട്ടിമറിക്കാന്‍ പ്രതികള്‍ സ്വാധീനം ചെലുത്തി അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ആക്രമിക്കപ്പെട്ട നടി ഹൈക്കോടതിയില്‍ ഹരജി നല്‍കിയത്.നല്ല നിലയില്‍ മുന്നോട്ട് നീങ്ങിയ അന്വേഷണം അവസാനിപ്പിക്കാനാണ് നീക്കം നടക്കുന്നതെന്നും നടി ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു.

Tags:    

Similar News