അന്വേഷണ ഉദ്യോസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന: ഐടി വിദഗ്ധനെ മുന്‍കൂര്‍ നോട്ടിസ് നല്‍കാതെ വിളിച്ചു വരുത്തരുതെന്ന് ഹൈക്കോടതി

ക്രൈംബ്രാഞ്ച് ഭീഷണിപ്പെടുത്തുന്നെന്നു കാട്ടി ഐടി വിദഗ്ധന്‍ നല്‍കിയ ഹരജിയിലാണ് കോടതി ഇടക്കാല ഉത്തരവിട്ടത്

Update: 2022-03-14 15:28 GMT

കൊച്ചി:നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കുന്നതിനു ഗൂഢാലോചന നടത്തിയെന്ന കേസിലെ പ്രതികളുടെ മൊബൈല്‍ ഫോണുകളിലെ വിവരങ്ങള്‍ ഡിലീറ്റ് ചെയ്‌തെന്നു ആരോപിക്കപ്പെടുന്ന ഐടി വിദഗ്ധനെ മുന്‍കൂര്‍ നോട്ടിസ് നല്‍കാതെ വിളിച്ചു വരുത്തരുതെന്നു ക്രൈംബ്രാഞ്ചിനോടു ഹൈക്കോടതി. ക്രൈംബ്രാഞ്ച് ഭീഷണിപ്പെടുത്തുന്നെന്നു കാട്ടി ഐടി വിദഗ്ധന്‍ നല്‍കിയ ഹരജിയിലാണ് കോടതി ഇടക്കാല ഉത്തരവിട്ടത്.ഗൂഢാലോചനക്കേസിലെ പ്രതി നടന്‍ ദിലീപിനും അദ്ദേഹത്തിന്റെ അഭിഭാഷകനുമെതിരെ മൊഴി നല്‍കാന്‍ ക്രൈം ബ്രാഞ്ച് ഭീഷണിപ്പെടുത്തിയെന്നായിരുന്നു ഐടി വിദഗ്ധന്റെ പരാതി.

ഫോണിലെ ഫയലുകള്‍ ഡിലീറ്റ് ചെയ്തതു അഭിഭാഷകന്റെ നിര്‍ദേശപ്രകാരമാണെന്നു മൊഴി നല്‍കാന്‍ െ്രെകംബ്രാഞ്ച് അന്വേഷണ സംഘം സമ്മര്‍ദം ചെലുത്തിയെന്നു പരാതിയില്‍ പറയുന്നു.ഗൂഢാലോചനക്കേസിലെ മുഖ്യ തെളിവായ മൊബൈല്‍ ഫോണുകളില്‍ പ്രതികള്‍ കൃത്രിമം നടത്തിയെന്നും തെളിവു നശിപ്പിച്ചെന്നും െ്രെകംബ്രാഞ്ച് ഹൈക്കോടതിയെ അറിയിച്ചിരുന്നു. അഭിഭാഷകര്‍ വഴിയാണ് ദിലീപ് ഫോണുകള്‍ മുംബൈയിലെ ലാബിലേയ്ക്ക് അയച്ചതെന്നു കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു നടപടി. ദിലീപിന്റെ അഭിഭാഷകനും മറ്റു മൂന്ന് അഭിഭാഷകരും ചേര്‍ന്നാണ് മുംബൈയിലെ ലാബിലെത്തി മൊബൈല്‍ ഫോണിലെ വിവരങ്ങള്‍ നശിപ്പിച്ചത് എന്നാണ് അന്വേഷണ സംഘത്തിന്റെ ആരോപണം.

Tags:    

Similar News