നടിയെ ആക്രമിച്ച കേസ്: പള്‍സര്‍ സുനി അടക്കം മൂന്നു പ്രതികളുടെ ജാമ്യാപേക്ഷ തള്ളി
കേസിന്റെ വിചാരണ നടപടികള്‍ വ്യാഴാഴ്ച പുനരാരംഭിക്കുന്നതിനാലാണ് കോടതി നടപടി.ഒന്നാം പ്രതി സുനില്‍കുമാറിനെക്കൂടാതെ മൂന്നാം പ്രതി മണികണ്ഠന്‍, നാലാം പ്രതി വി ടി വിജീഷ് എന്നിവരുടെ ജാമ്യപേക്ഷയാണ് തള്ളിയത്
കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ സുനില്‍കുമാര്‍(പള്‍സര്‍ സുനി) ഉള്‍പ്പെടെയുള്ള മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷ എറണാകുളം അഡീ.സെഷന്‍സ് കോടതി തള്ളി. കേസിന്റെ വിചാരണ നടപടികള്‍ വ്യാഴാഴ്ച പുനരാരംഭിക്കുന്നതിനാലാണ് കോടതി നടപടി.
ഒന്നാം പ്രതി സുനില്‍കുമാറിനെക്കൂടാതെ മൂന്നാം പ്രതി മണികണ്ഠന്‍, നാലാം പ്രതി വി ടി വിജീഷ് എന്നിവരുടെ ജാമ്യപേക്ഷയാണ് തള്ളിയത്. കേസിലെ മറ്റൊരു പ്രതിയായ നടന്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന്റെ ഹരജിയില്‍ വ്യാഴാഴ്ച വാദം കേള്‍ക്കും. കേസില്‍ മാപ്പു സാക്ഷിയായി ജയിലില്‍ നിന്നിറങ്ങിയ വിപിന്‍ ലാലിനെ വീണ്ടും ജയിലിലേക്ക് അയക്കണമെന്ന അന്വേഷണ സംഘത്തിന്റെ ആവശ്യം കോടതി വ്യാഴാഴ്ച പരിഗണിക്കും.