നടിയെ ആക്രമിച്ച കേസ്: സാക്ഷി വിസ്താരത്തിന് കുഞ്ചാക്കോ ബോബന്‍ ഇന്നും ഹാജരായില്ല; വാറണ്ട് നടപ്പാക്കാന്‍ മാര്‍ച്ച് 9 വരെ സമയം നല്‍കി
കുഞ്ചാക്കോ ബോബന്‍ സ്ഥലത്തില്ലെന്നും വാറണ്ട് നടപ്പാക്കുന്നതിന് കൂടുതല്‍ സമയം ആവശ്യമാണെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ ബോധിപ്പിച്ചതിനെതുടര്‍ന്നാണ് മാര്‍ച്ച് 9 വരെ കോടതി സമയം അനുവദിച്ചത്. കഴിഞ്ഞ ദിവസം കുഞ്ചാക്കോ ബോബന്‍ കോടതിയില്‍ ഹാജരാവാത്തതിനെതുടര്‍ന്ന് ഇന്ന് ഹാജരാവാന്‍ നിര്‍ദേശിച്ച് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നെങ്കിലും ഹാജരാവാതെ കുഞ്ചാക്കോ ബോബന്‍ അവധി അപേക്ഷ നല്‍കുകയായിരുന്നു. ഷൂട്ടിങ് ആവശ്യത്തിനായി സ്ഥലത്തില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് അവധിക്ക് അപേക്ഷ നല്‍കിയത്.
കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന കേസില്‍ സാക്ഷിയായ നടന്‍ കുഞ്ചാക്കോ ബോബന്‍ വിസ്താരത്തിന് ഹാജരാകാതിരുന്നതിനെ തുടര്‍ന്ന് പുറപ്പെടുവിച്ച വാറണ്ട് നടപ്പാക്കുന്നതിന് പ്രോസിക്യൂഷന് കോടതി കൂടുതല്‍ സമയം അനുവദിച്ചു. കുഞ്ചാക്കോ ബോബന്‍ സ്ഥലത്തില്ലെന്നും വാറണ്ട് നടപ്പാക്കുന്നതിന് കൂടുതല്‍ സമയം ആവശ്യമാണെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ ബോധിപ്പിച്ചതിനെതുടര്‍ന്നാണ് മാര്‍ച്ച് 9 വരെ കോടതി സമയം അനുവദിച്ചത്.
കഴിഞ്ഞ ദിവസം കുഞ്ചാക്കോ ബോബന്‍ കോടതിയില്‍ ഹാജരാവാത്തതിനെതുടര്‍ന്ന് ഇന്ന് ഹാജരാവാന്‍ നിര്‍ദേശിച്ച് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നെങ്കിലും ഹാജരാവാതെ കുഞ്ചാക്കോ ബോബന്‍ അവധി അപേക്ഷ നല്‍കുകയായിരുന്നു. ഷൂട്ടിങ് ആവശ്യത്തിനായി സ്ഥലത്തില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് അവധിക്ക് അപേക്ഷ നല്‍കിയത്. ഇന്ന് മൊഴി നല്‍കലിന് ഹാജരാവേണ്ടിയിരുന്ന മറ്റൊരു സാക്ഷിയായ നടന്‍ മുകേഷും അവധി അപേക്ഷ നല്‍കി. നിയമസഭാ സമ്മേളനം തുടങ്ങിയ സാഹചര്യത്തിലാണ് ഹാജരാവുന്നതില്‍നിന്ന് അവധിയെടുത്തത്. കേസിലെ മറ്റു സാക്ഷികളായ നടി റിമി ടോമി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബോബിന്‍ എന്നിവരെയാണ് ഇന്ന് കോടതി മുമ്പാകെ വിസ്തരിച്ചത്. കേസിലെ സാക്ഷികളായ ഇടവേള ബാബു, നടിയും നടന്‍ ദീലീപിന്റെ ഭാര്യയുമായ കാവ്യാ മാധവന്റെ അമ്മ എന്നിവരുടെ വിസ്താരം നാളെ നടക്കും.