എഐഐഎംഎസ് പ്രവേശനപരീക്ഷ: വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ട സെന്‍റര്‍ അനുവദിക്കണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം സെന്‍റര്‍ ചോദിച്ച പല വിദ്യാര്‍ഥികള്‍ക്കും തമിഴ്നാട്ടിലാണ് സെന്‍ററാണ് കിട്ടിയത്. ഇന്നത്തെ സാഹചര്യത്തില്‍ മറ്റൊരു സംസ്ഥാനത്തേക്ക് യാത്ര ചെയ്യാന്‍ വിദ്യാര്‍ഥികളെ നിര്‍ബന്ധിക്കാന്‍ കഴിയില്ല.

Update: 2020-06-09 05:00 GMT

തിരുവനന്തപുരം: കൊവിഡ്-19 പ്രതിരോധത്തിന്‍റെ ഭാഗമായുള്ള നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ എഐഐഎംഎസ് പ്രവേശനപരീക്ഷ എഴുതുന്ന വിദ്യാര്‍ഥികള്‍ക്ക്, അവര്‍ ആവശ്യപ്പെട്ട സെന്‍ററുകള്‍ അനുവദിക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷവര്‍ധനന് അയച്ച ഇമെയില്‍ സന്ദേശത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. ജൂണ്‍ 11-നാണ് രാജ്യത്താകെ പരീക്ഷ നടക്കുന്നത്. തിരുവനന്തപുരം സെന്‍റര്‍ ചോദിച്ച പല വിദ്യാര്‍ഥികള്‍ക്കും തമിഴ്നാട്ടിലാണ് സെന്‍ററാണ് കിട്ടിയത്. ഇന്നത്തെ സാഹചര്യത്തില്‍ മറ്റൊരു സംസ്ഥാനത്തേക്ക് യാത്ര ചെയ്യാന്‍ വിദ്യാര്‍ഥികളെ നിര്‍ബന്ധിക്കാന്‍ കഴിയില്ല. അതുകൊണ്ട് വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ട പരീക്ഷാകേന്ദ്രം തന്നെ അനുവദിക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

Tags:    

Similar News