എഐഐഎംഎസ് പ്രവേശന പരീക്ഷ: വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ട സെന്റര്‍ അനുവദിക്കണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം സെന്റര്‍ ചോദിച്ച പല വിദ്യാര്‍ഥികള്‍ക്കും തമിഴ്‌നാട്ടിലാണ് സെന്റര്‍ കിട്ടിയത്. ഇന്നത്തെ സാഹചര്യത്തില്‍ മറ്റൊരു സംസ്ഥാനത്തേക്ക് യാത്രചെയ്യാന്‍ വിദ്യാര്‍ഥികളെ നിര്‍ബന്ധിക്കാന്‍ കഴിയില്ല.

Update: 2020-06-09 05:19 GMT
എഐഐഎംഎസ് പ്രവേശന പരീക്ഷ: വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ട സെന്റര്‍ അനുവദിക്കണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കൊവിഡ്-19 പ്രതിരോധത്തിന്റെ ഭാഗമായുള്ള നിയന്ത്രണങ്ങള്‍ നിലനല്‍ക്കുന്ന സാഹചര്യത്തില്‍ എഐഐഎംഎസ് പ്രവേശനപരീക്ഷയെഴുതുന്ന വിദ്യാര്‍ഥികള്‍ക്ക്, അവര്‍ ആവശ്യപ്പെട്ട സെന്ററുകള്‍ അനുവദിക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ.ഹര്‍ഷവര്‍ധനന് അയച്ച ഇ.മെയില്‍ സന്ദേശത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു.

ജൂണ്‍ 11നാണ് രാജ്യത്താകെ പരീക്ഷ നടക്കുന്നത്. തിരുവനന്തപുരം സെന്റര്‍ ചോദിച്ച പല വിദ്യാര്‍ഥികള്‍ക്കും തമിഴ്‌നാട്ടിലാണ് സെന്റര്‍ കിട്ടിയത്. ഇന്നത്തെ സാഹചര്യത്തില്‍ മറ്റൊരു സംസ്ഥാനത്തേക്ക് യാത്രചെയ്യാന്‍ വിദ്യാര്‍ഥികളെ നിര്‍ബന്ധിക്കാന്‍ കഴിയില്ല. അതുകൊണ്ട് വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ട പരീക്ഷാകേന്ദ്രംതന്നെ അനുവദിക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. 

Tags:    

Similar News