കീടനാശിനികളുടെ നിരോധനം സ്വാഗതാര്‍ഹം, കൂടുതല്‍ നിരോധനങ്ങള്‍ അനിവാര്യം : ഓള്‍ ഇന്ത്യ സ്പൈസ് എക്സ്പോര്‍ട്ടേഴ്സ് ഫോറം
കീടനാശിനികളുടെ സര്‍ക്കാര്‍ നിരോധനം ശക്തമായി നടപ്പാക്കേണ്ടതുണ്ട്. ചില്ലറ വില്‍പ്പന ശാലകള്‍ കര്‍ശനമായി നിരീക്ഷിക്കണം. നിരോധിത കീടനാശിനികള്‍ തീര്‍ത്തും ലഭ്യമല്ലാതാകുകയും കര്‍ഷിക സമൂഹത്തില്‍ അച്ചടക്കവും നിയന്ത്രണവും വരുത്താന്‍ സാധ്യമാവണമെന്നും ഓള്‍ ഇന്ത്യ സ്പൈസസ് എക്സ്സ്പോട്ടേഴ്സ് ഫോറം ചെയര്‍മാന്‍ രാജീവ് പലീച പറഞ്ഞു
കൊച്ചി: ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന 27 കീടനാശിനി സംയുക്തങ്ങള്‍ നിരോധിക്കാന്‍ കേന്ദ്ര കാര്‍ഷിക മന്ത്രാലയം സ്വീകരിച്ച നടപടികള്‍ സ്വാഗതാര്‍ഹമാണെന്നും എന്നാല്‍ എന്നാല്‍ വിഷ വീര്യമേറിയ കീടനാശിനികളുടെ ഉപയോഗം ഇല്ലാതാക്കാന്‍ ഈ കയറ്റുമതി അധിഷ്ഠിത ബോധവല്‍ക്കരണ പരിപാടികള്‍ പര്യാപ്തമല്ലെന്നും ഓള്‍ ഇന്ത്യ സ്പൈസ് എക്സ്പോര്‍ട്ടേഴ്സ് ഫോറം (എഐഎസ്ഇഎഫ്).ആഭ്യന്തര വിപണിയില്‍ ഇത്തരം ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കുന്നത് ഗുരുതരമായ പൊതുജനാരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാവുന്നുണ്ട്.കീടനാശിനികളുടെ സര്‍ക്കാര്‍ നിരോധനം ശക്തമായി നടപ്പാക്കേണ്ടതുണ്ട്. ചില്ലറ വില്‍പ്പന ശാലകള്‍ കര്‍ശനമായി നിരീക്ഷിക്കണം. നിരോധിത കീടനാശിനികള്‍ തീര്‍ത്തും ലഭ്യമല്ലാതാകുകയും കര്‍ഷിക സമൂഹത്തില്‍ അച്ചടക്കവും നിയന്ത്രണവും വരുത്താന്‍ സാധ്യമാവണമെന്നുംഓള്‍ ഇന്ത്യ സ്പൈസസ് എക്സ്സ്പോട്ടേഴ്സ് ഫോറം ചെയര്‍മാന്‍ രാജീവ് പലീച പറഞ്ഞു.
27 കീടനാശിനി സംയുക്തങ്ങള്‍ നിരോധിച്ച നടപടി ആഗോളതലത്തില്‍ ഇന്ത്യന്‍ സുഗന്ധവ്യഞ്ജനങ്ങള്‍ക്ക് വിശ്വാസ്യത വളര്‍ത്തുന്നതിനും ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതി വര്‍ധിപ്പിക്കുന്നതിനും ആഭ്യന്തര ഉപഭോക്താക്കളുടെ ആരോഗ്യ സുരക്ഷക്കും ഈ ഏറെ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.ഇന്ത്യന്‍ സുഗന്ധവ്യഞ്ജന കയറ്റുമതിയുടെ മൊത്തം മൂല്യം 3 ബില്യണ്‍ യുഎസ് കവിഞ്ഞു. 2025 ഓടെ 5 ബില്യണ്‍ യുഎസ് ഡോളര്‍ കയറ്റുമതിയാണ് സ്‌പൈസ് വ്യവസായം ലക്ഷ്യമിടുന്നത്.ഗുണനിലവാരമുള്ള അസംസ്‌കൃത വസ്തുക്കളുടെ ലഭ്യത കുറവ് വര്‍ഷങ്ങളായി കയറ്റുമതി രംഗത്തുണ്ട്. മൂല്യവര്‍ദ്ധിത സുഗന്ധവ്യഞ്ജന ഉല്‍പ്പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിലെ കര്‍ശനമായ മാനദണ്ഡങ്ങളും കീടനാശിനികളും മറ്റ് രാസ അവശിഷ്ടങ്ങളുടെ കര്‍ശന നിരീക്ഷണവും ഉല്‍പന്നങ്ങള്‍ നിരസിക്കാന്‍ കാരണമാവുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.പ്രോസസ്സിംഗ് വ്യവസായവും കയറ്റുമതിക്കാരും സ്‌പൈസസ് ബോര്‍ഡുമായി ചേര്‍ന്ന് കര്‍ഷകര്‍ക്കായി ദേശീയ സുസ്ഥിര കാര്‍ഷിക പരിപാടികള്‍ നടത്തിയാണ് ഗുണനിലവാരമുള്ള വിളകള്‍ കയറ്റുമതിക്കായി ലഭ്യമാക്കുന്നത്.
യൂറോപ്യന്‍ യൂനിയന്‍ നിരോധിച്ച പല കീടനാശിനികളും കരട് ഉത്തരവില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. എന്നാല്‍ രാജ്യാന്തര തലത്തില്‍ നിരോധിത പട്ടികയില്‍ ഉള്‍പ്പെട്ട പലതിനും ഇപ്പോഴും ഇന്ത്യയില്‍ ഉപയോഗിക്കാന്‍ അനുമതിയുണ്ടെന്നും രാജീവ് പലീച പറഞ്ഞു.കീടനാശിനികളുടെ ഉപയോഗത്തോടുള്ള ആഗോള സമീപനത്തിന് അനുസൃതമായ മാറ്റങ്ങള്‍ നമ്മള്‍ അതിവേഗം സ്വീകരിക്കണം. നമ്മുടെ പൗരന്മാരുടെ ആരോഗ്യത്തിനും കയറ്റുമതി സുഗമമാക്കുന്നതിനും ഒരു പോലെ അത്യാവശ്യമാണതെന്നും അദ്ദേഹം പറഞ്ഞു.കരട് ഉത്തരവില്‍ ഉള്‍പ്പെടാത്തതും കയറ്റുമതിയെ സാരമായി ബാധിക്കുന്നതുമായ 24 അപകടകരമായ കീടനാശിനികളുടെ പട്ടിക കൂടി നിരോധനത്തിനായി ഓള്‍ ഇന്ത്യ സ്പൈസ് എക്സ്പോര്‍ട്ടേഴ്സ് ഫോറം കൃഷി മന്ത്രാലയത്തിന് സമര്‍പ്പിച്ചു. ഹ്രസ്വകാല നേട്ടങ്ങള്‍ ഒഴിവാക്കി സുസ്ഥിര കാര്‍ഷിക മേഖലയില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും ശരിയായ പരിശോധനകളും ഔദ്യോഗിക മാനദണ്ഡങ്ങള്‍ കര്‍ശനമാക്കി തദ്ദേശീയമായ ജൈവ കീടനാശിനികളുടെ ഉപയോഗം പ്രോല്‍സാഹിപ്പിക്കണമെന്നും സംഘടന അഭ്യര്‍ഥിച്ചു.