ആലപ്പുഴയില്‍ വാറ്റ് ചാരായവും ഉപകരണങ്ങളുമായി മൂന്നു പേര്‍ അറസ്റ്റില്‍

ആലപ്പുഴ ഗുരുമന്ദിരം വാര്‍ഡില്‍ ചിറമുറയ്ക്കല്‍ വീട്ടില്‍ ധനേഷ്,ആലപ്പുഴ ഇരവുകാട്,കൊമ്പത്താന്‍ പറമ്പില്‍ അപ്പു,ആലപ്പുഴ ഇരവുകാട് പനമ്പറമ്പ് ജയേഷ് എന്നിവരെയാണ് ചാരായം വാറ്റുന്നതിനിടയില്‍ 20 ലിറ്റര്‍ ചാരായവും വാറ്റുപകരണങ്ങളുമായി ആലപ്പുഴ സൗത്ത് പോലിസ് ഇന്‍സ്‌പെക്ടര്‍ എസ് സനലിന്റെ നേതൃത്വത്തില്‍ ഉള്ള പോലീസ് സംഘം പിടികൂടിയത്

Update: 2021-05-31 16:21 GMT

ആലപ്പുഴ: ആലപ്പുഴയില്‍ വാറ്റ് ചാരായവും ഉപകരണങ്ങളുമായി മൂന്നു പേര്‍ അറസ്റ്റില്‍.ആലപ്പുഴ ഗുരുമന്ദിരം വാര്‍ഡില്‍ ചിറമുറയ്ക്കല്‍ വീട്ടില്‍ ധനേഷ്,ആലപ്പുഴ ഇരവുകാട്,കൊമ്പത്താന്‍ പറമ്പില്‍ അപ്പു,ആലപ്പുഴ ഇരവുകാട് പനമ്പറമ്പ് ജയേഷ് എന്നിവരെയാണ് ചാരായം വാറ്റുന്നതിനിടയില്‍ 20 ലിറ്റര്‍ ചാരായവും വാറ്റുപകരണങ്ങളുമായി ആലപ്പുഴ സൗത്ത് പോലിസ് ഇന്‍സ്‌പെക്ടര്‍ എസ് സനലിന്റെ നേതൃത്വത്തില്‍ ഉള്ള പോലീസ് സംഘം പിടികൂടിയത്.ലോക്ക് ഡൗണിന്റെ മറവില്‍ മദ്യം ലഭിക്കാതെ വന്നതിനെ തുടര്‍ന്ന് ചാരായം വാറ്റി ലിറ്ററിന് 2500 മുതല്‍ 3000 രുപ വരെ ഈടാക്കി വന്‍തോതില്‍ വില്‍പ്പന നടത്താനായിരുന്നു പദ്ധതി.

തുടര്‍ന്ന് ഇതിനായി ചിറമുറയ്ക്കല്‍ കോളനിയിലെ ആളൊഴിഞ്ഞ വീട്ടില്‍ ഒത്തുകുടി രാത്രിയുടെ മറവില്‍ ചാരായം വാറ്റുന്നതിനിടയിലാണ് പോലിസ് എത്തി പിടികൂടിയത്.കഴിഞ്ഞ കുറെ ദിവസങ്ങളായി ഈ പ്രദേശത്തും സാമൂഹിക വിരുദ്ധരുടെ സാന്നിധ്യം ഉള്ളതായി ആലപ്പുഴ ഡി വൈ എസ് പി ഡി കെ പ്രിഥ്വിരാജിന് വിവരം ലഭിച്ചിരുന്നു തുടര്‍ന്ന് ഈ പ്രദേശങ്ങളില്‍ പോലിസ് ഷാഡോ ടീമിന്റെ ശക്തമായ നിരീക്ഷണത്തിലായിരുന്നു. പിടിയിലായവര്‍ മുന്‍പും പല കേസുകളിലും പ്രതികളായിട്ടുള്ളവരാണെന്ന് പോലിസ് പറഞ്ഞു. സൗത്ത് എസ് ഐ കെ എക്‌സ് തോമസ്, എസ്് ഐ കബീര്‍,എ എസ്് ഐ മോഹന്‍കുമാര്‍,സീനിയര്‍ സിപിഒ പ്രദീപ്,പോള്‍,സിപിഒ മാരായ റോബിന്‍സണ്‍, അരുണ്‍കുമാര്‍, പ്രതീഷ് കുമാര്‍ മൈക്കിള്‍,അനീഷ് എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്

Tags:    

Similar News