സർക്കാർ ഓഫീസുകളിൽ ഇനിമുതൽ എല്ലാ ജീവനക്കാരും ജോലിക്ക് ഹാജരാകണം
സംസ്ഥാനത്തെ സർക്കാർ ഓഫീസുകളിലെ ഹാജർ നില നൂറുശതമാനമാക്കാൻ തീരുമാനം. ദുരന്ത നിവാരണ അതോറിറ്റി ഇന്നലെ പുറത്തിറക്കിയ ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ഓഫീസുകളിലെ ഹാജർ നില നൂറുശതമാനമാക്കാൻ തീരുമാനം. ദുരന്ത നിവാരണ അതോറിറ്റി ഇന്നലെ പുറത്തിറക്കിയ ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഓഫീസുകളിൽ ഇനിമുതൽ എല്ലാ ജീവനക്കാരും ജോലിക്ക് ഹാജരാകണം.
മറ്റു സംസ്ഥാനങ്ങളിൽ സന്ദർശനം നടത്തി കേരളത്തിൽ തിരിച്ചെത്തിയവർ ഏഴുദിവസത്തെ ക്വാറന്റീനിൽ പ്രവേശിക്കണമെന്നും നിർദേശമുണ്ട്. സംസ്ഥാനത്ത് തിരിച്ചെത്തി ഏഴുദിവസങ്ങൾക്ക് ശേഷം കൊവിഡ് 19 പരിശോധന നടത്താം. പരിശോധനയിൽ നെഗറ്റീവാണെന്ന് കണ്ടെത്തിയാൽ അടുത്ത ഏഴുദിവസം ക്വാറന്റീനിൽ പ്രവേശിക്കണമെന്ന് നിർബന്ധമില്ല. ഹെൽത്ത് പ്രോട്ടോക്കോൾ പ്രകാരം 14 ദിവസത്തെ ക്വാറന്റീനിൽ പ്രവേശിക്കുന്നതാണ് അഭികാമ്യം.
പരിശോധന നടത്താത്തവർ ബാക്കിയുളള ഏഴുദിവസങ്ങൾ കൂടി ക്വാറന്റീനിൽ തുടരണമെന്നും നിർദേശമുണ്ട്. ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും അകത്തിരുന്ന് ഭക്ഷണം കഴിക്കാനും അനുമതി നൽകിയിട്ടുണ്ട്.