വടക്കേക്കര മസ്ജിദ് ആക്രമണശ്രമം : പ്രതികളെ മാതൃകാപരമായി ശിക്ഷിക്കണമെന്ന് ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍

നിയമപാലകര്‍ തന്നെ മതസ്പര്‍ദ്ധ വളര്‍ത്തുകയും കൊലവിളി നടത്തുകയും ചെയ്യുന്ന സാമൂഹ്യദ്രോഹികളായി മാറുന്നത് സമൂഹത്തിന് വലിയ ഭീഷണിയാണ്.ചിറ്റാറ്റുകര ജംഗ്ഷനില്‍ നടന്ന പ്രതിഷേധ സംഗമത്തില്‍ ഇമാംസ് കൗണ്‍സില്‍ സ്‌റ്റേറ്റ് വൈസ് പ്രസിഡന്റ് അബ്ദുല്‍ മജീദ് അല്‍ ഖാസിമി മുഖ്യപ്രഭാഷണം നിര്‍വഹിച്ചു

Update: 2022-03-26 13:57 GMT
വടക്കേക്കര മസ്ജിദ് ആക്രമണശ്രമം : പ്രതികളെ മാതൃകാപരമായി ശിക്ഷിക്കണമെന്ന് ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍

പറവൂര്‍ : വടക്കേക്കര മസ്ജിദ് ആക്രമണ ശ്രമവുമായി ബന്ധപ്പെട്ട് പോലിസുകാരായ മുഴുവന്‍ പ്രതികളെയും പിടികൂടി മാതൃകാപരമായി ശിക്ഷിക്കണമെന്ന് ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ ആവശ്യപ്പെട്ടു.നിയമപാലകര്‍ തന്നെ മതസ്പര്‍ദ്ധ വളര്‍ത്തുകയും കൊലവിളി നടത്തുകയും ചെയ്യുന്ന സാമൂഹ്യദ്രോഹികളായി മാറുന്നത് സമൂഹത്തിന് വലിയ ഭീഷണിയാണ്.


ചിറ്റാറ്റുകര ജംഗ്ഷനില്‍ നടന്ന പ്രതിഷേധ സംഗമത്തില്‍ ഇമാംസ് കൗണ്‍സില്‍ സ്‌റ്റേറ്റ് വൈസ് പ്രസിഡന്റ് അബ്ദുല്‍ മജീദ് അല്‍ ഖാസിമി മുഖ്യപ്രഭാഷണം നിര്‍വഹിച്ചു.സംസ്ഥാന സമിതി അംഗം സലീം അല്‍ ഖാസിമി, ജില്ലാ പ്രസിഡന്റ് സലീം കൗസരി, സെക്രട്ടറി അബുതാഹിര്‍ അല്‍ ഹാദി, അബ്ദുസ്സലാം ബാഖവി സംസാരിച്ചു.

Tags:    

Similar News