തണ്ണീര്‍തട ഭൂമി പുരയിടമാക്കാന്‍ വ്യാജ രേഖ ചമച്ച കേസ്: ഫോര്‍ട് കൊച്ചി ആര്‍ഡിഓഫിസില്‍ വിജിലന്‍സ് പരിശോധന
വിജിലന്‍സ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് രാവിലെ 11.30 ഓടെ പരിശോധന നടത്തിയത്.ഇവിടെയെത്തിയ സംഘം ഓഫിസിലെ മുഴുവന്‍ രേഖകളും പരിശോധിച്ചു.വ്യാജ രേഖ ചമച്ചതില്‍ ഉദ്യോഗസ്ഥര്‍ക്ക് എതെങ്കിലും വിധത്തിലുള്ള പങ്കുണ്ടോയെന്നതടക്കമുള്ള കാര്യങ്ങളാണ് വിജിലന്‍സ് അന്വേഷിക്കുന്നത്. വിരമിച്ച ഉദ്യോഗസ്ഥര്‍ക്കു പങ്കുണ്ടോയെന്നത് സംബന്ധിച്ചും വിജിലന്‍സ് അന്വേഷിക്കുന്നുണ്ട്
കൊച്ചി:ആലുവ ചൂര്‍ണിക്കരയിലെ തണ്ണീര്‍തട ഭൂമി പുരയിടമാക്കാന്‍ വ്യാജ രേഖ ചമച്ചെന്ന കേസില്‍ വിജിലന്‍സ് ഫോര്‍ട് കൊച്ചി ആര്‍ഡിഒ ഓഫിസില്‍ പരിശോധന നടത്തി. വിജിലന്‍സ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് രാവിലെ 11.30 ഓടെ പരിശോധന നടത്തിയത്.ഇവിടെയെത്തിയ സംഘം ഓഫിസിലെ മുഴുവന്‍ രേഖകളും പരിശോധിച്ചു.വ്യാജ രേഖ ചമച്ചതില്‍ ഉദ്യോഗസ്ഥര്‍ക്ക് എതെങ്കിലും വിധത്തിലുള്ള പങ്കുണ്ടോയെന്നതടക്കമുള്ള കാര്യങ്ങളാണ് വിജിലന്‍സ് അന്വേഷിക്കുന്നത്. വിരമിച്ച ഉദ്യോഗസ്ഥര്‍ക്കു പങ്കുണ്ടോയെന്നത് സംബന്ധിച്ചും വിജിലന്‍സ് അന്വേഷിക്കുന്നുണ്ട്.വ്യാജ രേഖയില്‍ ഓഫിസിലെ സീല്‍ അടക്കമുള്ളവ പതിഞ്ഞിട്ടുണ്ട്. ഇത് യഥാര്‍ഥമാണോ അതോ വ്യാജമായി ഉണ്ടാക്കിയതാണോയെന്നും സംഘം പരിശോധിക്കുന്നുണ്ട്.
കഴിഞ്ഞ ദിവസം ചൂര്‍ണികരയിലെ വില്ലേജ് ഓഫിസിലും വിജിലന്‍സ് സംഘം പരിശോധന നടത്തിയിരുന്നു.ലാന്‍ഡ് റവന്യു കമ്മീഷണറുടെയും ആര്‍ഡിഒയുടെയും പേരില്‍ വ്യാജ രേഖ ചമച്ചുകൊണ്ടാണ് ചൂര്‍ണിക്കര പഞ്ചായത്തില്‍ 25 സെന്റ് തണ്ണീര്‍ത്തടം വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്വകാര്യ വ്യക്തി മണ്ണിട്ട് നികത്തിയത്. അതിനു ശേഷം ഇവിടെ നിരവധി ഗോഡൗണുകളും നിര്‍മിച്ചു. ദേശീയപാതതേയാട് ചേര്‍ന്ന് കിടക്കുന്ന ഈ ഭൂമിക്ക് കോടികളാണ് വില. ഈഭൂമി പുരയിടമാക്കുന്നതിനാണ് ലാന്‍ഡ് റവന്യു കമ്മീഷണറുടെയും ആര്‍ഡിഒയുടെയും പേരില്‍ വ്യാജ രേഖ നിര്‍മിച്ചത്. ചൂര്‍ണിക്കര വില്ലേജ് ഓഫീസറാണ് ഇത് കണ്ടെത്തിയത്. തുടര്‍ന്ന് കമ്മീഷണറേറ്റ് തിരുവനന്തപുരം മ്യൂസിയം പോലിസില്‍ പരാതി നല്‍കി. സംഭവത്തില്‍ വിജിലന്‍സ് അന്വേഷണത്തിനും സര്‍ക്കാര്‍ ഉത്തരവിട്ടു. സ്ഥലം ഉടമ തൃശൂര്‍ സ്വദേശി വില്ലേജ് ഓഫിസില്‍ ഹാജരാക്കിയ രേഖള്‍ വ്യാജമാണെന്ന് കണ്ടെത്തിയിരുന്നു.ഇതിനു ശേഷം അദ്ദേഹം ഹാജരാക്കിയത് ഫോര്‍ട് കൊച്ചി ആര്‍ഡിഒയുടെ പേരിലുള്ള രേഖയായിരുന്നു. ഇതും അന്വേഷണത്തില്‍ വ്യാജമാണെന്ന് കണ്ടെത്തിയിരുന്നു.തുടര്‍ന്നാണ് ഇതില്‍ സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടത്.
വ്യാജ രേഖ ചമയ്ക്കുന്നതിനായി ഇടനിലക്കാരന് ഏഴു ലക്ഷം രൂപ നല്‍കിയെന്ന് പറയുന്ന സ്ഥലം ഉടമയുടെ ഫോണ്‍ സംഭാഷണം കഴിഞ്ഞ ദിവസം സ്വകാര്യ ചാനല്‍ പുറത്തു വിട്ടിരുന്നു.ഇദ്ദേഹം കോണ്‍ഗ്രസിന്റെ പ്രദേശിക നേതാവാണെന്നും തിരുവനന്തപരുത്തും എറണാകുളത്തും ഉദ്യോഗസ്ഥര്‍ക്കിടയില്‍ തനിക്ക് സ്വാധിനമുണ്ടെന്നു പറഞ്ഞാണ് പണം വാങ്ങിയതെന്നും സ്ഥല ഉടമ ഫോണ്‍ സംഭാഷണത്തില്‍ പറയുന്നുണ്ട്.സംഭവത്തില്‍ ലാന്‍ഡ് റവന്യു കമ്മീഷണറേറ്റിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം മുതല്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.കമ്മീഷണറേറ്റിലെ പ്രത്യേക അന്വേഷണ സംഘം ഫോര്‍ട്ട് കൊച്ചി ആര്‍ഡിഒ ഓഫീസിലെത്തി രേഖകള്‍ പരിശോധിച്ചിരുന്നു