കുന്നത്തേരി അക്രമം: പ്രതികളെ ഉടന്‍ അറസ്റ്റുചെയ്യണമെന്ന് എസ്ഡിപിഐ

ഇന്ന് രാവിലെ കല്ലായി വീട്ടില്‍ ഷാജിയുടെയും നൗഫലിന്റെയും നേതൃത്വത്തില്‍ എസ്ഡിപിഐ നേതാക്കളായ റഫീഖ് വിടാക്കുഴയെയും പുതുവാമുല ഷിഹാബിനെയും കുന്നത്തേരിയില്‍ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നു.

Update: 2020-05-02 16:52 GMT

ആലുവ: ചൂര്‍ണിക്കര പഞ്ചായത്ത് കുന്നത്തേരിയില്‍ അനധികൃതമായി പാടശേഖരം മണ്ണിട്ട് നികത്തിയതിനെതിരേ പരാതിപ്പെട്ട എസ്ഡിപിഐ നേതാക്കളെ വധിക്കാന്‍ ശ്രമിച്ച അക്രമികളെ ഉടന്‍ അറസ്റ്റുചെയ്യണമെന്ന് എസ്ഡിപിഐ ആലുവ മണ്ഡലം പ്രസിഡന്റ് ഷെഫീഖ് എടത്തല ആവശ്യപ്പെട്ടു. ഇന്ന് രാവിലെ കല്ലായി വീട്ടില്‍ ഷാജിയുടെയും നൗഫലിന്റെയും നേതൃത്വത്തില്‍ എസ്ഡിപിഐ നേതാക്കളായ റഫീഖ് വിടാക്കുഴയെയും പുതുവാമുല ഷിഹാബിനെയും കുന്നത്തേരിയില്‍ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നു.

അതിനെതിരേ ആലുവ പോലിസ് സ്റ്റേഷനില്‍ നേരിട്ട് ചെന്ന് പരാതി നല്‍കി തിരികെ വീട്ടിലേക്ക് വരുമ്പോഴാണ് ആറുപേരടങ്ങുന്ന അക്രമിസംഘം വീണ്ടും മാരകായുധങ്ങളുമായി കൊലപ്പെടുത്താന്‍ ശ്രമിച്ചത്. സ്വകാര്യ ഉടമസ്ഥതയിലുള്ള സ്ഥലം മണ്ണിട്ടുനികത്തുന്നതിന്റ മറവില്‍ പാടശേഖരവും നികത്തുന്നത് നാട്ടുകാര്‍ ചോദ്യംചെയ്തതിരുന്നു. ഇതിന് നേതൃത്വം നല്‍കിയതിന്റെ വൈരാഗ്യമാണ് ആക്രമണത്തിന് കാരണം. ആക്രമണത്തെ ശക്തമായി അപലപിക്കുന്നതായും പ്രതികളെ ഉടന്‍ അറസ്റ്റുചെയ്ത് നാട്ടില്‍ സമാധാനാന്തരീക്ഷം പുനസ്ഥാപിക്കണമെന്നും എസ്ഡിപിഐ ആവശ്യപ്പെട്ടു.

Tags:    

Similar News