കേരളത്തില്‍ പോവുമ്പോള്‍ സൂക്ഷിക്കണമെന്ന് പൗരന്മാരോട് അമേരിക്കയും ബ്രിട്ടനും

കേരളത്തില്‍ അക്രമങ്ങള്‍ തുടരുന്നതിനാല്‍ ആള്‍ക്കൂട്ടങ്ങളുള്ള സ്ഥലങ്ങളില്‍ പോവരുതെന്നാണ് ബ്രിട്ടീഷ് സര്‍ക്കാരിന്റെ നിര്‍ദേശം.

Update: 2019-01-05 18:12 GMT

തിരുവനന്തപുരം:  ദിവസങ്ങളായി അക്രമങ്ങള്‍ തുടരുന്ന കേരളത്തില്‍ സന്ദര്‍ശനം നടത്തുമ്പോള്‍ സൂക്ഷിക്കണമെന്ന് തങ്ങളുടെ പൗരന്മാരോടു അമേരിക്കയും ബ്രിട്ടനും നിര്‍ദേശം നല്‍കി. നിലവില്‍ കേരളത്തില്‍ വ്യാപക അക്രമങ്ങളാണ് നടക്കുന്നതെന്നും കേരളത്തിലെത്തുന്നവര്‍ ശ്രദ്ധിക്കണമെന്നും ഇന്ത്യയിലെ അമേരിക്കന്‍ സ്ഥാനപതിയാണ് പൗരന്മാരോട് നിര്‍ദേശിച്ചത്. കേരളത്തില്‍ അക്രമങ്ങള്‍ തുടരുന്നതിനാല്‍ ആള്‍ക്കൂട്ടങ്ങളുള്ള സ്ഥലങ്ങളില്‍ പോവരുതെന്നാണ് ബ്രിട്ടീഷ് സര്‍ക്കാരിന്റെ നിര്‍ദേശം. കേരളം സന്ദര്‍ശിക്കാന്‍ തയ്യാറെടുക്കുന്നവര്‍ അക്രമ സംഭവങ്ങള്‍ സംബന്ധിച്ച മാധ്യമ റിപ്പോര്‍ട്ടുകള്‍ നിരന്തരം വിലയിരുത്തണമെന്നും ബ്രട്ടന്‍ പൗരന്മാര്‍ക്കു മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Tags:    

Similar News