അമ്മ : മോഹന്‍ലാല്‍ വീണ്ടും പ്രസിഡന്റ്; ഇടവേള ബാബു ജനറല്‍ സെക്രട്ടറി;വൈസ് പ്രസിഡന്റ് സ്ഥാനത്തേയ്ക്കും എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്കും മല്‍സരം
മോഹന്‍ലാലും ഇടവേള ബാബും എതിരില്ലാതെ യാണ് തിരഞ്ഞെടുക്കപ്പെട്ടത്, ഖജാന്‍ജിയായി സിദ്ദീഖും ജോയിന്റ് സെക്രട്ടറിയായി ജയസൂര്യയും തിരഞ്ഞെടുക്കപ്പെട്ടു.വൈസ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മൂന്നു പേരും എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് 14 പേരും മല്‍സര രംഗത്ത്
കൊച്ചി: താര സംഘടനയായ അമ്മയുടെ പ്രസിഡന്റായി മോഹന്‍ ലാലും ജനറല്‍ സെക്രട്ടറിയായ ഇടവേള ബാബുവും എതിരില്ലാതെ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടുവെങ്കിലും വൈസ് പ്രസിഡന്റ്,എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍ എന്നീ സ്ഥാനങ്ങളിലേക്ക് മല്‍സരം നടക്കും.അതേ സമയം ഖജാന്‍ജിയായി സിദ്ദീഖും ജോയിന്റ് സെക്രട്ടറിയായി ജയസൂര്യയും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.
വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് രണ്ടു പേരാണ് തിരഞ്ഞെടുക്കപ്പെടേണ്ടത്.മൂന്നു പേരാണ് മല്‍സര രംഗത്തുള്ളത്,ശ്വേത മേനോന്‍, ആശാ ശരത് മണിയന്‍ പിള്ള രാജു എന്നിവരാണ് മല്‍സര രംഗത്തുള്ളത്. 11 പേര്‍ തിരഞ്ഞെടുക്കപ്പെടേണ്ട എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് 14 പേര്‍ മല്‍സരിക്കുന്നുണ്ട്.
ബാബുരാജ്, ഹണി റോസ്, ലെന, മഞ്ജു പിള്ള, നിവിന്‍ പോളി, രചന നാരായണന്‍കുട്ടി, സുധീര്‍ കരമന. സുരഭി ലക്ഷ്മി, ടിനി ടോം, ടോവിനോ തോമസ്, ഉണ്ണി മുകുന്ദന്‍, ലാല്‍, നസീര്‍ ലത്തീഫ്, വിജയ് ബാബു എന്നിവരാണ് മല്‍സരരംഗത്തുള്ളത്. ഡിസംബര്‍ 19ന് കൊച്ചിയില്‍ നടക്കുന്ന ജനറല്‍ ബോഡി യോഗത്തോടനുബന്ധിച്ചായിരിക്കും തെരഞ്ഞെടുപ്പ്. വൈകിട്ട് മൂന്നരയോടെ ഫലം പ്രഖ്യാപിക്കും.